Home / Stories

Stories

ഇസ്ഹാഖ് നടക്കുകയാണ്:ഫ്രാൻസിൽ നിന്നും മക്കയിലേക്ക്…

spanish1

ജിദ്ദ :(www.gccmalayali.com)ചെറിയൊരു ഉന്തു വണ്ടിയുമായി ഫ്രാൻസിൽ നിന്ന് മക്കയിലേക്ക് ഇസ്ഹാഖ് ബിനൂർ നടക്കാൻ തുടങ്ങിയിട്ട് മാസം ആറായി. ഇത് വരെ 17 രാഷ്ട്രങ്ങളിലൂടെ നടന്ന് റിയാദിലെത്തിയപ്പോഴേക്കും നടന്നത് 7250 കിലോമീറ്റർ. സ്പാനിഷ് പൗരത്വമുള്ള അൾജീരിയൻ വംശജനായ ഇസ്ഹാഖിന്റെ സഞ്ചാര  സമയം സൂര്യോദയം മുതൽ സൂര്യാസ്തമയം വരെയാണു. ശേഷം എത്തുന്ന സ്ഥലത്ത് വിശ്രമം. ഉറങ്ങാനുള്ള ടെന്റും ഭക്ഷണവും  മറ്റു സാമഗ്രികളുമെല്ലാം ഉന്തു വണ്ടിയിൽ സജ്ജം . ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് മക്കയിലേക്കെത്തുമെന്നാണു പ്രതീക്ഷ.സൗദിയിലെത്തിയ തന്നെ നിരവധി …

Read More »

ഏറ്റവും മികച്ച 100 വിമാനക്കമ്പനികളിൽ എയർ ഇന്ത്യയില്ല;എമിറേറ്റ്സ് ഒന്നാമൻ

eee

ഇന്റർനാഷണൽ ഡെസ്‌ക്:(www.gccmalayali.com)ആഗോള തലത്തിലുള്ള വിമാന യാത്രക്കാരുടെ വോട്ടിംഗിൽ നിന്നും 2016 ലെ ലോകത്തെ ഏറ്റവും മികച്ച 100 വിമാനക്കമ്പനികളെ സ്‌കൈ ട്രാക്സ് പ്രഖ്യാപിച്ചു . ഫാൻബൊറോ എയർ ഷോയിൽ വെച്ചാണ് അവാർഡ് പ്രഖ്യാപനം നടന്നത് . ഒന്നാം സ്ഥാനം ദുബായിയുടെ എമിറേറ്റ്സിനാണ് .ഖത്തർ എയർവേസും സിംഗപ്പൂർ എയർവേസും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി . ഇന്ത്യൻ വിമാനക്കമ്പനികളായ ജെറ്റ് എയർവേസ് , ഇൻഡിഗോ , സ്‌പൈസ് ജെറ്റ് എന്നിവ …

Read More »

a 2

അമ്മ     പത്ത് മാസം ഗർഭം ധരിച്ച്  നൊന്തു പ്രസവിച്ചവളും അമ്മ ആഗ്രഹ സഫലീകരണത്തിനായി ആശ്രയിച്ച മൂർത്തിയും അമ്മ മത വർഗ്ഗീയ കോമരങ്ങളാൽ സർവ്വം സഹയായ ഭുമിയും അമ്മ ഔഷധമാം പാൽ ചുരത്തുന്ന എൻ തൊഴുത്തിലെ പശുവും അമ്മ മർത്ത്യാ ഇതിലേതാണ് എൻ അമ്മ . ************* സൽമാൻ വെങ്ങളം മക്ക

Read More »

മറന്നു പോവുന്ന ചില യാഥാർത്ഥ്യങ്ങൾ

w

മറന്നു പോവുന്ന ചില യാഥാർത്ഥ്യങ്ങൾ *************************************** ഓരോ സ്വപ്നങ്ങൾ പൂവണിയിക്കാൻ വേണ്ടിയുള്ള പ്രതീക്ഷകളാണല്ലൊ നാമെല്ലാവരും പ്രവാസികളായതും, പ്രവാസികളാക്കിയതും . ആ സ്വപ്നങ്ങൾ ഓരോന്നോരായി പൂവണിയിക്കാൻ വേണ്ടിയുള്ള വ്യഗ്രതയിൽ നാം നമ്മളെ തന്നെ മറന്നു പോവുന്ന ഘട്ടം വരുന്നു. നമ്മുടെ ശരീരത്തെ നാം മറക്കുന്നു, നമ്മുടെ ആരോഗ്യത്തെ നാം മറക്കുന്നു. നമ്മുടെ ഭക്ഷണ ക്രമീകരണം താളം തെറ്റുന്നു, നമ്മുക്ക് ഉറക്ക് ഇല്ലാതാവുന്നു. അതുപോലെ തന്നെ വ്യായാമം ഇല്ലാതാവുന്നു . ക്രമം തെറ്റിയുള്ള …

Read More »

ഓൺലൈൻ

onl

കഥ മുനീർ ആലുങ്ങൽ – ജിദ്ദ രാത്രി പതിനൊന്നു മണി കഴിഞ്ഞിട്ടും വരാന്തയിൽ ഇന്റർനെറ്റിൽ മുഴുകി ഇരിക്കുകയാണ് റസാഖ് .ഒരാ ഴ്ച മുൻപാണ് അയാൾ ഗൾഫിൽ നിന്നും നാട്ടിലെത്തിയത് .അതും ഒന്നര മാസത്തെ അവധിക്ക്.പക്ഷെ അങ്ങനെയൊരു ചിന്തയൊന്നും അയാളിൽ ഇല്ലായിരുന്നു .രാവിലെ തന്റെ ഫെയ്സ് ബുക്ക് പേജിൽ കുറിച്ചിട്ട പ്രണയകവിതയ്ക്ക് കിട്ടിയ ലൈക്കുകളും , കമന്റുകളും നോക്കി ഹരം കൊണ്ടിരിക്കുകയാണയാൾ . “നിങ്ങള് കിടക്കാൻ വരുന്നില്ലേ ? നേരം കുറേയായി ” വാതിൽക്കലെത്തി ഭാര്യ ചോദിച്ചു …

Read More »

3 റിയാൽ ദിവസക്കൂലിയിൽ നിന്നും മന്ത്രി പദം വരെയെത്തി അലി അൽ നഈമി പടിയിറങ്ങുന്നു.

minn__1462718881_51.36.111.73

ജിദ്ദ : (www.gccmalayali.com)സൗദി ഭരണാധികാരി സല്മാൻ രാജാവ് കഴിഞ്ഞ ദിവസം മന്ത്രി സഭയിൽ നടത്തിയ അഴിച്ചുപണികളിൽ പ്രധാന്യമേറിയ ഒരു മാറ്റമായി ആഗോള മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത് പെട്രോളിയം ആൻറ് മിനറൽ റിസോഴ്സസ് മന്ത്രി അലി അൽ ന ഈമിയുടെ സ്ഥാന ചലനമാണ് . 1995 മുതൽ സൗദിയുടെ പെട്രോളിയം മന്ത്രിസ്ഥാനത്തുള്ള ഇദ്ദേഹം ലോകത്തെ ഏറ്റവും ശക്തനായ പെട്രോളിയം മന്ത്രിയായാണ് അറിയപ്പെടുന്നത് . 1935 ൽ കിഴക്കൻ പ്രവിശ്യയിൽ ജനിച്ച അലി …

Read More »

ഉമ്മയെ കരയിപ്പിച്ച ടേപ്പ്റെക്കോർഡർ…..!!

tape

അനുഭവം സൈഫുദ്ദീൻ വണ്ടൂർ ———————– ടേപ്പ്‌ റെക്കോര്‍ഡര്‍ എന്ന സാധനം കണ്ടിട്ടുണ്ടെങ്കിലും കേട്ടിട്ടുണ്ടെങ്കിലും അത്‌ എങ്ങനെ പ്രവര്‍ത്തിപ്പിക്കാം എന്നറിഞ്ഞുകൂടായിരുന്നു അക്കാലം. അങ്ങനെയൊരു സാഹചര്യത്തിലാണു ഞാനും ഉമ്മയും കൂടി അമ്മായിയുടെ [ഉപ്പയുടെ സഹോദരി] വീട്ടിൽ പോവുന്നത്‌. അന്നവിടെ അമ്മായിയുടെ മകന്‍ ഗള്‍ഫില്‍ നിന്നും എത്തിയിട്ടുണ്ട്‌. അമ്മായിയുടെ വീടാണെങ്കില്‍ പഴയ തറവാട്ടുപുര പോലെയാണ്. അതിലെ റൂമുകളൊന്നും എനിക്കു ശരിക്കറിയില്ല. ഞാനവിടെവിടെയായി കളിക്കുന്ന സാഹചര്യത്തിലാണ്‍ ഒരു നേരിയ ശബ്ദത്തില്‍ എന്റെ കാതുകളിലേക്ക്‌ പാട്ടിന്റെ ഈണങ്ങള്‍ വരാന്‍ …

Read More »

കറിവേപ്പില

FotorCreated__1462178705_5.246.106.75

പതിവുപോലെ വീട്ടുവളപ്പിലെ വലിയ  കറിവേപ്പ് ചെടിയിൽ നിന്നും മുളന്തോട്ടികൊണ്ട് കുറച്ച് കറിവേപ്പില പിഴുതെടുത്തുകൊണ്ട്   അബി ( ശരിയായ പേര് ഹമീദ് ) സ്കൂളിലേക്ക് നടന്നു. ചെറിയ ചാറ്റൽമഴ ഉണ്ടായിരുന്നത് അവൻ കാര്യമാക്കിയില്ല.വള്ളുവനാടിന്റെ ഗ്രാമഭംഗി വിളിച്ചോതുന്ന പച്ചപരവതാനി വിരിച്ചതുപോലെ കണ്ണെത്താ ദൂരം നീണ്ടുകിടക്കുന്ന നെൽവയലുകളുടെ വീതികുറഞ്ഞ വരമ്പിൽ കൂടിയുള്ള ആ യാത്ര അൽപം സാഹസികത നിറഞ്ഞത്‌ തന്നെയായിരുന്നു. പഠിക്കാൻ അബി വളരെ പിന്നിലായിരുന്നു. ശരാശരിയിലും താഴെ.അതുകൊണ്ട് നാലാം ക്ലാസിൽ അഞ്ചുവർഷമാണ്‌ അവന് ഇരിക്കേണ്ടി വന്നത്. അവനെ വീണ്ടും ‘പഠിക്കാൻ’ പ്രേരിപ്പിച്ചത് മറ്റൊന്നുമായിരുന്നില്ല,ചെറിയ …

Read More »

ദാരിദ്യ്രമകറ്റാൻ  വൃക്ക വിൽക്കുന്നു ; കരളലിയിപ്പിക്കുന്ന കഥകളുമായി ബഗ്ദാദ്…!!!

kidne

ബഗ്ദാദ് :(www.gccmalayali.com) ”ഇനി ഞങ്ങൾക്ക് ഇവന്റെ വൃക്ക വിൽക്കുകയല്ലാതെ വേറെ മാർഗമില്ല..!!!”മകനെ ചൂണ്ടി നാലു മക്കളുടെ മാതാവായ ഉമ്മു ഹുസൈൻ പറഞ്ഞ  വാക്കുകൾ യുദ്ധാനന്തര ബഗ്ദാദിൽ പട്ടിണിയനുഭവിക്കുന്ന ലക്ഷക്കണിക്കിനു ഇറാഖികളിൽ ഒരാളുടേത് മാത്രമായിരുന്നു. മക്കളുടെയും തന്റെ ഭർത്താവിന്റെയും വിശപ്പകറ്റാൻ വീട്ടു വേലകൾക്ക് പോയായിരുന്നു ഉമ്മു ഹുസൈൻ വക കണ്ടെത്തിയിരുന്നത്. ശാരീരിക ക്ഷീണം കാരണം ജോലിയിൽ നിന്നും ആ മാതാവിനു പിന്മാറേണ്ടി വന്നു. ഭക്ഷണത്തിനു പുറമേ കുട്ടികളുടെ മരുന്നിനും വീട്ടു വാടകക്കുമെല്ലാം വക കണ്ടെത്തേണ്ടിയിരിക്കുന്നു. …

Read More »

ആധുനിക വാസ്തുവിദ്യയുടെ സൗന്ദര്യവുമായി ഹറമൈൻ റെയിൽവേ സ്റ്റേഷനുകൾ

മദീന:(www.gccmalayali.com) അടുത്ത വർഷം അവസാനം മുതൽ സർവീസ് ആരംഭിക്കാനിരിക്കുന്ന ഹറമൈൻ എക്സ്പ്രസ് റെയിൽവേ പദ്ധതിയിലെ പ്രധാന ആകർഷണം അത്യാധുനിക രീതിയിൽ നിർമ്മിച്ചിരിക്കുന്ന റെയിൽവേ സ്റ്റേഷനുകൾ തന്നെയാണ്. രാജ്യത്തെ ഏറ്റവും മനോഹരമായ നിർമ്മിതികളിൽ ഒന്നായിട്ടാണു ഇവയെ വിദഗ്ധർ വിലയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം ഔദ്യോഗിക വാർത്താ ഏജൻസി പുറത്ത് വിട്ട മദീന റെയിൽവേസ്റ്റേഷന്റെ ചിത്രം അതിന്റെ സൗന്ദര്യത്തിനു പുറമേ ലഭ്യമാക്കുന്ന സൗകര്യങ്ങളും കാരണം വൻ ശ്രദ്ധ നേടിയിരിക്കുകയാണ് . 1,72,000 സ്ക്വയർ മീറ്റർ വിസ്തൃതിയിൽ …

Read More »