Home / Saudi Arabia Local News

Saudi Arabia Local News

ജോപോൾ അഞ്ചേരി യാൻബുവിൽ

IMG_0838

യാൻബു:(www.gccmalayali.com)യാന്‍ബു എസ് ബി. എസ് നല്‍കുന്ന പതിനായിരം റിയാല്‍ പ്രൈസ് മണിക്കും ട്രോഫിക്കും വേണ്ടിയുള്ള യാന്‍ബുവിലെ എട്ടിലതികം ക്ലബുകളുടെ കൂട്ടായ്മയായ യാന്‍ബു ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന മൂന്നാമത് സെവന്‍സ് ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്‍റെ ഫൈനല്‍ മല്‍സരം മാര്‍ച്ച് 30ന് വ്യാഴം രാത്രി 12 മണിക്ക് യാന്‍ബു ദുര്‍റ സ്റ്റേഡിയത്തില്‍ അരങ്ങേറും. ഇന്ത്യന്‍ ഫുട്ബോളിന്‍റെ ഇതിഹാസമായ ജോപോള്‍ അഞ്ചേരിയാണ് ഫൈനല്‍ മത്സരദിനത്തിലെ മുഖ്യ അതിഥി. ദമ്മാം ,ജിദ്ദ ,മദീന യാന്‍ബു …

Read More »

ജിദ്ദയിൽ വെള്ളിയാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ്‌

IMG_0708

ജിദ്ദ: (www.gccmalayali.com)കെ എം സി സി ഖാലിദ്‌ ബിൻ വലീദ്‌ ഏരിയ കമ്മിറ്റി മാർച്ച്‌ 24 വെള്ളിയാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ്‌ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.ഷിഫ ജിദ്ദ പോളി ക്ലിനിക്കിൽ രാവിലെ 8 മുതൽ രാത്രി 12 വരെയായിരിക്കും ക്യാമ്പ്‌. ശിഫ ജിദ്ദ പോളി ക്ലിനിക്കുമായി സഹകരിച്ച്‌ നടത്തുന്ന ക്യാമ്പ്‌ കോൺസുൽ ജനറൽ മുഹമ്മദ്‌ നൂർ ശൈഖ്‌ ഉദ്ഘാടനം ചെയ്യും. ഡോ: മുഹമ്മദലിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം വിദഗ്ധ പരിശോധന …

Read More »

പുതിയ നേതൃത്വത്തിന് ആവേശം പകർന്ന് ആർ എസ് സി ‘സന്നാഹം’

IMG_0692

ജിദ്ദ : പ്രവാസി യൗവനങ്ങളുടെ സാംസ്‌കാരിക സംഘബോധം “രിസാല സ്റ്റഡി സർക്കിൾ” പുതിയ സെക്ടർ നേതൃത്വത്തിനായി സംഘടിപ്പിച്ച നേതൃ പരിശീലന ക്യാമ്പ് ‘സന്നാഹം’ സമാപിച്ചു. ജിദ്ദ സോണിനു കീഴിലുള്ള എട്ടു സെക്ടറുകളിനിന്നും തെരഞ്ഞെടുക്കപെട്ട 70 പേരാണ് ക്യാമ്പിൽ പങ്കെടുത്തത്. സംഘടന ചരിത്രത്തിൽ സ്വർണ്ണ തൂവൽ ചാർത്തി കാല യവനികയിൽ മറഞ്ഞ സംഘ നേതാക്കെളെ സ്മരിക്കുന്നതിനോടൊപ്പം കർമ്മപഥത്തിൽ തനതായ ചരിത്രം എഴുതി ചേർക്കാൻ ഉതകുന്ന പ്രവർത്തങ്ങളാവണം സെക്ടർ നേതൃത്വം നിർവഹിക്കേണ്ടതെന്ന് സന്നാഹത്തിന് …

Read More »

ലോതേർസ് ക്രിക്കറ്റ് ക്ലബ് ജേതാക്കൾ

IMG_0627

ജിദ്ദ :(www.gccmalayali.com)ബി.സി.സി.ഐ വൈസ് പ്രസിഡന്റ് ടി.സി. മാത്യുവിനെ സാക്ഷിനിർത്തി നടന്ന ടി.സി.എഫ് ജോടുൺ പൈന്റ്‌സ് ചാമ്പ്യൻസ് ട്രോഫി കലാശപ്പോരാട്ടത്തിൽ ജോടുൺ പെൻഗുവാൻസിനെ 51 റൺസിന്‌ തകർത്ത് ലോതേർസ് ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാരായി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലോതേർസ് ഉയർത്തിയ 130 റൺസ് ലക്ഷ്യം പിന്തുടർന്ന ജോടുൺ പെൻഗുവാൻസ്‌ 79 റൺസിൽ ഇന്നിങ്‌സ് അവസാനിച്ചു. ഇത് ആദ്യമായാണ് ലോതേർസ് ക്രിക്കറ്റ് ക്ലബ് ടി.സി.എഫ് ചാമ്പ്യൻസ് ട്രോഫിയിൽ മുത്തമിടുന്നത്. ഉത്സവ …

Read More »

വിദേശത്തു മരിക്കുന്നവരുടെ മൃതദേഹം സൌജന്യമായി നാട്ടിലെത്തിക്കുക

IMG_0321

ജിദ്ദ:വിദേശത്ത് മരണപ്പെടുന്ന പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിൽ എത്തിക്കാൻ വിമാനകമ്പനികൾ ഭീമമായ തുക ഈടാക്കുന്നത് പ്രതിഷേധാർഹവും , ക്രൂരതയുമാണെന്നു പി സി എഫ് ആലപ്പുഴ ജില്ലാ ജി സി സി കമ്മറ്റി അഭിപ്രായപ്പെട്ടു . രാജ്യത്തിന്റെ ഔദ്യോഗിക വിമാന കമ്പനിയായ  എയര്‍ ഇന്ത്യ ഉള്‍പ്പെടയുള്ള വിമാന കമ്പനികള്‍ ഈ വിഷയത്തില്‍ പ്രവാസികളായ ഇന്ത്യക്കാരോട്  കാണിക്കുന്നത് കൊടും ക്രൂരതയാണ് .ചരക്കു സാദനങ്ങള്‍ തൂക്കി വിലയിട്ടു കയറ്റിയയക്കുന്നത് പോലെ  മൃതദേഹം തൂക്കി അമിത ചാര്‍ജ് …

Read More »

സ്പോൺസർ വന്നില്ല;സോഫിയ നാട്ടിലേയ്ക്ക് തിരികെ മടങ്ങി

IMG_0320

ദമ്മാം: ബ്യൂട്ടീഷ്യൻ ജോലിയ്ക്കായി എത്തിയെങ്കിലും, സ്പോൺസർ കൊണ്ടുപോകാൻ തയ്യാറാകാത്തതിനാൽ, ദമ്മാം എയർപോർട്ടിൽ നിന്നും വനിതാ അഭയകേന്ദ്രത്തിൽ എത്തപ്പെട്ട ഇന്ത്യക്കാരി, നവയുഗം സാംസ്കാരികവേദിയുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. ഹൈദരാബാദ് സ്വദേശിനിയായ സോഫിയയ്ക്കാണ് വിചിത്രമായ അനുഭവങ്ങൾ നേരിടേണ്ടി വന്നത്. ദമ്മാമിലെ ഒരു ബ്യൂട്ടിപാർലറിൽ ബ്യൂട്ടീഷ്യൻ ജോലി ചെയ്യാനായി ഭർത്താവിനൊപ്പമാണ് സോഫിയ നാട്ടിൽ നിന്നും ദമ്മാം എയർപോർട്ടിൽ എത്തിയത്. അതെ ബ്യൂട്ടിപാർലറിൽ ഡ്രൈവറുടെ ജോലിയ്ക്കുള്ള വിസ ഭർത്താവിന് ഉണ്ടായിരുന്നു. എന്നാൽ എയർപോർട്ടിലെ …

Read More »

ടി.സി.എഫ് ചാമ്പ്യൻസ് ട്രോഫി സെമി ഫൈനൽ ഇന്ന്

cric

ജിദ്ദ:ജിദ്ദയിലെ ക്രിക്കറ്റ് ഉത്സവമായ ടി.സി.എഫ് ടൂർണമെന്റ് ആവേശകരമായ അന്ത്യത്തിലേക്ക്‌. തുല്യ ശക്തികൾ ഏറ്റുമുട്ടിയ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ യങ് സ്റ്റാറിനെ 34 റൺസിന്‌ തകർത്താണ് ലോതേർസ് ക്രിക്കറ്റ് ക്ലബ് ആദ്യമായി സെമി ബെർത്ത് നേടുന്നത്. പതിവിന് വിപരീതമായി ടോസ് നേടിയ യങ് സ്റ്റാർ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. പ്രതികൂലമായി വീശിയ കാറ്റ് ബൗളിംഗ് നിരയ്ക്ക് അനുകൂലമാക്കാമെന്ന യങ് സ്റ്റാർ ക്യാപ്റ്റൻ ന്റെ തീരുമാനം തെറ്റാണെന്നു തെളിയിച്ച് കൊണ്ട് …

Read More »

ടി.സി.എഫ് ജോടുൺ ചാമ്പ്യൻസ് ട്രോഫി 2017 ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ മാർച്ച് 3 വെള്ളിയാഴ്ച

cric

ജിദ്ദ:(www.gccmalayali.com)ടി.സി.എഫ് ജോടുൺ ചാമ്പ്യൻസ് ട്രോഫി 2017 ടൂർണമെന്റിലെ ലീഗ് റൗണ്ടിലെ ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ കരുത്ത് തെളിയിച്ച എട്ടു ടീമുകൾ  ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് യോഗ്യത നേടി. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് മുൻ ചാമ്പ്യന്മാരായ യങ് സ്റ്റാർ, ഈ എഡിഷനിലെ കറുത്ത കുതിരകളാകാൻ സാധ്യത ഉള്ള കാനൂ ലോജിസ്റ്റിക്, ശ്രീലങ്കൻ കളിക്കാരുമായി ഇറങ്ങിയ അൽ മാക്സ് ക്രിക്കറ്റ് ടീമും രണ്ട് മത്സരങ്ങൾ മാത്രം ജയിച്ച് ക്വാർട്ടർ പ്രവേശനം നേടിയ മുൻനിര …

Read More »

ഷാഫിക്കും സാലിക്കും സ്വീകരണം നൽകി

ശാഫിയ്ക്കും സാലിയ്ക്കും മക്ക ഐ.സി.എഫ്‌ .ആർ .എസ്‌.സി നേതാക്കൾ ഉപഹാരം നൽകുന്നു

മക്ക :(www.gccmalayali.com) പൂനൂർ ഹെൽത്ത്‌ കെയർ സൊസൈറ്റി വിദ്യാർത്ഥികളായ ശാഫിയ്ക്കും സാലിയ്ക്കും മക്ക ഐ.സി.എഫ്‌,ആർ .എസ്‌.സി സ്വീകരണം നൽകി. നാട്ടിലുള്ള ഇത്തരം ഭിന്നശേഷിയുള്ള കുട്ടികൾക്ക് അവരുടെ ആഗ്രഹമായ വിശുദ്ധ ഉംറ ചെയ്യാനുള്ള അവസരങ്ങൾ തുറന്ന് കൊടുക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ഐ .സി.എഫ്‌ ഉപാദ്ധ്യക്ഷൻ ബശീർ മുസ്‌ലിയാർ അടിവാരം ആവശ്യപ്പെട്ടു. ഉസ്മാൻ കുറുകത്താണി ,സ്വാദിഖ് സഖാഫിയും ചേർന്ന് ഉപഹാരം നൽകി. സൽമാൻ വെങ്ങളം ,ശറഫുദ്ധീൻ വടശ്ശേരി ,ജലീൽ മലയമ്മ ,ത്വയ്യിബ് തളിപ്പറമ്പ …

Read More »

സ്പോൺസർ കുടുക്കാൻ ശ്രമിച്ച ഹൗസ്ഡ്രൈവറെ രക്ഷിച്ചു

സെൽവന് ഷാജി മതിലകം യാത്രരേഖകൾ കൈമാറുന്നു

ദമ്മാം:(www.gccmalayali.com)താനുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ലേബർ കോടതിയിൽ പരാതി നൽകിയതിന്റെ പേരിൽ, സ്പോൺസർ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച ഇന്ത്യക്കാരനായ ഹൌസ് ഡ്രൈവർ, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകം നടത്തിയ സമയോചിതമായ ഇടപെടലിനെത്തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തമിഴ്‌നാട് കുളച്ചൽ സ്വദേശിയായ തോമസ് അലൻ സെൽവൻ എന്ന ഹൌസ് ഡ്രൈവർക്കാണ് വിചിത്രമായ അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വന്നത്. പത്തുമാസം മുൻപാണ് ദമ്മാമിലുള്ള ഒരു സൗദി ഭവനത്തിൽ സെൽവൻ ഹൌസ് …

Read More »