Home / Latest News

Latest News

റിയാദ്-ദമാം ട്രെയിൻ സർവീസ് താത്ക്കാലികമായി നിർത്തി

tr

റിയാദ് :(www.gccmalayali.com) റിയാദ്-ദമാം ട്രെയിൻ സർവീസ് ഈ മാസം 23 വരെ നിർത്തലാക്കിയതായി സൗദി റെയിൽവേ ഓർഗനൈസേഷൻ അറിയിച്ചു . ശക്തമായ മഴ കാരണം മഴ വെള്ളം കുത്തിയൊലിച്ച് പാളം സ്ഥാനം മാറി ഈ റൂട്ടിലെ ട്രെയിൻ അപകടത്തിൽപ്പെട്ടതിനെത്തുടർന്നാണിത് . ദമാമിൽ നിന്ന് പത്ത് കിലോ മീറ്റർ അകലെയായിരുന്നു ട്രെയിൻ അപകടത്തിൽപ്പെട്ടത് .

Read More »

ആവർത്തിച്ചുള്ള ഉംറക്ക്‌ 2000 റിയാൽ ഫീസ്‌ ; വഞ്ചിക്കപ്പെടാതിരിക്കുക

IMG_9336

ജിദ്ദ:(www.gccmalayali.com)ആവർത്തിച്ചുള്ള ഉംറ നിർ വഹിക്കാനുദ്ദേശിക്കുന്നവരിൽ നിന്ന് 2000 റിയാൽ ഫീസ്‌ ഏർപ്പെടുത്താനുള്ള സൗദി സർക്കാറിന്റെ തീരുമാനം നിലവിൽ വന്നിരിക്കേ അവസരം ചൂഷണം ചെയ്യാൻ ചില ട്രാവൽ ഏജൻസികൾ ശ്രമിക്കുന്നുണ്ടെന്ന തരത്തിലുള്ള വാർത്തകൾ പുറത്ത്‌ വന്ന് കൊണ്ടിരിക്കുന്നു. ഈ അവസരത്തിൽ ഉമ്ര തീർത്ഥാടനം ഉദ്ദേശിക്കുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വലിയ ധന നഷ്ടം ഒഴിവാക്കാൻ സാധിക്കും . ഹിജ്ര 1438 മുഹറം മുതൽ ഒന്നിലധികം തവണ ഉമ്ര നിർ വഹിക്കുന്നവരിൽ നിന്നാണു …

Read More »

ഇനി കാലാവധി രേഖപ്പെടുത്താത്ത ഇഖാമകൾ

IMG_8780

ജിദ്ദ:(www.gccmalayali.com)വിദേശികളുടെ ഇഖാമകൾ ഇഷ്യൂ ചെയ്യുംബോഴും പുതുക്കുംബോഴും കാലാവധി രേഖപ്പെടുത്താത്ത ഇഖാമകൾ ‘ജവാസാത്ത്‌’നൽകാൻ തുടങ്ങി. ഇഖാമ പുറത്തിറക്കിയ തീയതി മാത്രമായിരിക്കും കാർഡിൽ രേഖപ്പെടുത്തിയിരിക്കുക. നേരത്തെ നടത്തിയ പരിഷ്ക്കരണത്തിൽ ഇഖാമകളിലെ ഒരു വർഷത്തെ കാലാവധി രേഖപ്പെടുത്തിയിരുന്നത്‌ അഞ്ച്‌ വർഷമാക്കിയിരുന്നു.കൂടാതെ റെസിഡന്റ്‌ പെർമ്മിറ്റ്‌ എന്ന് രേഖപ്പെടുത്തിയിരുന്നത്‌ റെസിഡന്റ്‌ ഐഡന്റിറ്റി എന്നാക്കി മാറ്റുകയും ചെയ്തു. പുതിയ സിസ്റ്റം പ്രകാരം ഒരിക്കൽ ഇഖാമ ലഭിച്ചാൽ സൗദിയിൽ നിന്ന് പോകുന്നത്‌ വരെ ഇനി മറ്റൊരു ഇഖാമ കാർഡിന്റെ ആവശ്യം …

Read More »

ഹിജ്ര പാതയിൽ അപകടം;5 ഉംറ തീർത്ഥാടകർ മരിച്ചു

IMG_8684

മദീന:(www.gccmalayali.com)മക്ക – മദീന ഹിജ്ര പാതയിൽ യൂറോപ്യൻ തീർത്ഥാടകരുമായി സഞ്ചരിക്കുകയായിരുന്ന ചെറിയ ബസ്‌ മറിഞ്ഞ്‌ 5 യൂറോപ്യൻ തീർത്ഥാടകർ മരിച്ചു. 8 പേർക്ക്‌ പരിക്കേറ്റു. ഇതിൽ 3 പേരുടെ നില ഗുരുതരമാണു. പരിക്കേറ്റവരെ മദീനയിലേയും വാദി ഫർ ഇലെയും ആശുപത്രികളിലേക്ക്‌ മാറ്റി.

Read More »

ആറ് വയസ്സിന് മുകളിലുള്ളവരുടെ വിരലടയാളം രേഖപ്പെടുത്തണമെന്ന് ‘ജവാസാത്ത്’

20378719-fingerabdruck-omQhFHBbYKviGFeuef

ജിദ്ദ :(www.gccmalayali.com) വിരലടയാളം രേഖപ്പെടുത്താൻ ബാക്കിയുള്ള വിദേശികൾ പാസ്പോർട്ട് വിഭാഗം കേന്ദ്രങ്ങളെ സമീപിച്ച് തങ്ങളുടെ വിരലടയാളം ഉടൻ നൽകണമെന്ന് ‘ജവാസാത്ത്’ വീണ്ടും  ആഹ്വാനം ചെയ്തു . പാസ്പോർട്ട് വിഭാഗവുമായി ബന്ധപ്പെട്ട സേവനങ്ങൾ തുടർന്നും ലഭ്യമാക്കുന്നതിനു വിദേശികളുടെയും അവരുടെ ആശ്രിതരായ ‘ആറ്’ വയസ്സിനു മുകളിലുള്ള എല്ലാ കുടുംബാംഗങ്ങളുടെയും വിരലടയാളം നൽകൽ നിർബന്ധമാണ് . അതേ സമയം വിസിറ്റിംഗ് വിസകളിൽ രാജ്യത്തെത്തുന്നവർ നിശ്ചിത വിസ കാലാവധിക്കപ്പുറം രാജ്യത്തിനകത്ത് തങ്ങിയാൽ കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നും …

Read More »

മദീന മസ്ജിദുന്നബവി സ്ഫോടനത്തിന്റെ സൂത്രധാരൻ റിയാദിൽ കൊല്ലപ്പെട്ടു

ter

റിയാദ് :(www.gccmalayali.com) കഴിഞ്ഞ ദിവസം റിയാദിൽ നടന്ന വെടി വെപ്പിൽ കൊല്ലപ്പെട്ട രണ്ടു ഭീകരവാദികളിൽ ഒരാൾ കഴിഞ്ഞ വർഷത്തെ മസ്ജിദുന്നബവിക്ക് സമീപത്തും ജിദ്ദയിലും അബഹയിലും നടന്ന ചാവേർ ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നുവെന്ന് റിപ്പോർട്ട്. ബെൽറ്റ് ബോംബ് വിദഗ്ധനായ സൗദി പൗരൻ ‘ത്വായിഉ സാലിം അൽ സയാരി’ ഐ.എസ് ഭീകരിൽ പരിചയ സമ്പന്നനായ സ്ഫോടന വിദഗ്ധനായിരുന്നു . റിയാദിൽ ഇന്നലെ സുരക്ഷാ സൈനികരുമായുള്ള വെടി വെപ്പിലാണു രണ്ട് ഐസ് ഭീകരർ കൊല്ലപ്പെട്ടത്.അൽ സയാരിയെ കൂടാതെ …

Read More »

ഹജ്ജ്‌ ക്വാട്ട വർദ്ധിപ്പിക്കാൻ രാജാവിന്റെ നിർദ്ദേശം

img_7868

ജിദ്ദ:(www.gccmalayali.com)ഈ വർഷത്തെ ഹജ്ജ്‌ ക്വാട്ട വർദ്ധിപ്പിച്ച്‌ സ്വദേശികളും വിദേശികളുമായ കൂടുതൽ ഹാജിമാർക്ക്‌ അവസരം നൽകാൻ രാജാവ്‌ അംഗീകാരം നൽകിയതായി ഹജ്ജ്‌ മന്ത്രി ഡോ:മുഹമ്മദ്‌ സ്വാലിഹ്‌ ബന്ദൻ അറിയിച്ചു. ഹിജ്ര 1433 ന്റെ മുംബ്‌ വലിയ തോതിൽ അനുവദിച്ച തരത്തിലുള്ള ക്വാട്ടകൾ പുനരാരംഭിക്കാൻ കിരീടാവകാശി മുഹമ്മദ്‌ ബിൻ നായിഫ്‌ രാജകുമാരനും നിർദ്ദേശം നൽകിയിട്ടുണ്ട്‌. അധിക ക്വാട്ടകൾ അനുവദിക്കുന്നത്‌ ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നും സൗദിക്കകത്ത്‌ നിന്നുമുള്ള കൂടുതൽ ആളുകൾക്ക്‌ ഹജ്ജ്‌ ചെയാൻ …

Read More »

സൗദിയിൽ നിന്ന് വിദേശികൾ അയക്കുന്ന പണത്തിനു നികുതി ഇല്ലെന്ന് മന്ത്രി

img_7775

ജിദ്ദ:(www.gccmalayali.com) സൗദിയിൽ നിന്ന് വിദേശികൾ സ്വദേശങ്ങളിലേക്കയക്കുന്ന പണത്തിനു നികുതി ഈടാക്കാൻ നിലവിൽ പദ്ധതിയില്ലെന്ന് സൗദി ധനകാര്യ-പ്ലാനിംഗ്‌ ഡെപ്യൂട്ടി മന്ത്രി മുഹമ്മദ്‌ തൗജീരി പറഞ്ഞു. വിദേശികൾ അയക്കുന്ന പണത്തിനു ടാക്സ്‌ ഈടാക്കണമെന്ന് ശൂറയിൽ നേരത്തെ നിർദ്ദേശം ഉയർന്നിരുന്നു.അയക്കുന്ന തുകയുടെ 2 മുതൽ 6 ശതമാനം വരെ ടാക്സ്‌ ഈടാക്കാനായിരുന്നു നിർദ്ദേശം. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിൽ ഇതു സംബന്ധിച്ച പരാമർ ശങ്ങളൊന്നും ഉയരാതിരുന്നതിനു പുറമേ മന്ത്രിയുടെ  പ്രസ്താവന കൂടി വന്നത്‌ പ്രവാസികൾക്ക്‌ …

Read More »

സൗദിയിലെ മഞ്ഞ് പുതച്ച മരുഭൂമിയിലൂടെ സഞ്ചരിക്കുന്ന ട്രെയിനിന്റെ ചിത്രം വൈറലാകുന്നു

saudi-train

ജിദ്ദ :(www.gccmalayali.com) യൂറോപ്പിലെ മഞ്ഞു പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന ട്രെയിനുകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസം മുതൽ അറബ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടുകയാണ് .സൗദിയുടെ വടക്കൻ അതിർത്തി പ്രദേശത്ത് മഞ്ഞ് മൂടിയ മരുഭൂമിയിലൂടെ സഞ്ചരിക്കുന്ന ഒരു ട്രെയിനിന്റെ ചിത്രമാണു വൈറലായി മാറിയത്. ഇതാദ്യമായാണു സൗദിയിൽ നിന്ന് ഇത്തരത്തിലൊരു ചിത്രം പുറത്ത് വരുന്നത്. സൗദി-ഇറാഖ് അതിർത്തി പ്രദേശമായ അറാറിൽ നിന്നും തുറൈഫിലേക്കുള്ള വഴിയിൽ ‘ഹസ്മുൽ ജലാമീദ്’ എന്ന പ്രദേശത്ത് വെച്ചാണു ചിത്രം പകർത്തിയിട്ടുള്ളത്. ഫോസ്ഫേറ്റുമായി …

Read More »

പുതിയ നാണയങ്ങളും കറൻസികളുമിറങ്ങി: 26 മുതൽ വിപണിയിൽ

img_7376

റിയാദ് :(www.gccmalayali.com) സൗദി ഭരണാധികാരി സല്മാൻ രാജാവിന്റെ ചിത്രങ്ങൾ ആലേഖനം ചെയ്തും കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ നടത്തിയും പുതിയ കറൻസികളും നാണയങ്ങളും സൗദി മോണിറ്ററി ഏജൻസി പുറത്തിറക്കി. ഡിസംബർ 26 മുതലായിരിക്കും പുതിയ കറൻസികളും നാണയങ്ങളും വിപണിയിൽ ലഭ്യമാക്കുക. നാണയ പരിഷ്ക്കരണത്തിൽ ഒരു റിയാലിന്റെ കൂടെ രണ്ട് റിയാലിന്റെ നാണയം കൂടെ ഇറങ്ങുന്നുണ്ട് എന്നത് ശ്രദ്ധേയമാണ് . വിപണിയിൽ നിന്ന് ഒരു റിയാലിന്റെ നോട്ട് പതിയെ പിൻ വലിക്കും. പുതുതായി …

Read More »