Home / UAE

UAE

അഭിമാന നിമിഷം;ബുർജ് ഖലീഫ ഇന്ത്യൻ പതാകയണിഞ്ഞു

IMG_8827

ദുബൈ:(www.gccmalayali.com)ഇന്ത്യൻ റിപബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ ഇന്ത്യൻ പതാകയുടെ ത്രിവർണ്ണങ്ങളാൽ പ്രകാശിച്ചു. ബുധനാഴ്ചയും വ്യാഴാഴ്ചയും ബുർജ് ഖലീഫ ത്രിവർണ്ണമണിയുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അബൂദാബി കിരീടാവകാശിയും യു.എ.ഇ ഉപ സർവ സൈന്യാധിപനുമായ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ റിപബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കാനായി മുഖ്യാതിഥിയായി ന്യൂ ഡെൽഹിയിലെത്തിയ സന്ദർഭത്തിലാണു ബുർജ് ഖലീഫ് ഇന്ത്യൻ പതാകയുടെ വർണ്ണങ്ങളാൽ അലംകൃതമായത് എന്നത്‌ ശ്രദ്ധേയമാണു. ഇതാദ്യമായാണു ഇന്ത്യൻ …

Read More »

ദുബൈയില്‍ തീപിടുത്തത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

a-1

തീപിടുത്തത്തില്‍ മരിച്ച ഹുസൈനും നിസാമുദ്ദീനും   ദുബൈയില്‍ തീപിടുത്തത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു ദുബൈ: ദുബൈയില്‍ ഫുജൈറക്ക് അടുത്ത് കല്‍ബയില്‍ ഫര്‍ണിച്ചര്‍ ഗോഡൗണിന് തീപിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. മലപ്പുറം കുറുകത്താണി സ്വദേശി ഹുസൈന്‍ (52), വളാഞ്ചേരി സ്വദേശി മണി എന്ന നിസാമുദ്ദീന്‍ (40 ), തലക്കടത്തൂര്‍ സ്വദേശി ഷിഹാബ് (25) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 8.15നായിരുന്നു തീപ്പിടുത്തം. കല്‍ബ വ്യവസായ മേഖലയിലെ അല്‍ വഹ്ദ ഫര്‍ണിച്ചര്‍ ഗോഡൗണില്‍ …

Read More »

യുഎഇയില്‍ ചെറിയ വരുമാനക്കാര്‍ക്ക് ഇനിമുതല്‍ സൗജന്യതാമസം

a 3

അബൂദാബി :(www.gccmalayali.com)യുഎഇയില്‍ ചെറിയ വരുമാനക്കാര്‍ക്ക് സൗജന്യതാമസം ഉറപ്പ് നല്‍കുന്ന നിയമം നിലവില്‍ വരുന്നു. രണ്ടായിരം ദിര്‍ഹത്തില്‍ താഴെ വേതനമുള്ളവര്‍ക്കാണ് സൗജന്യതാമസം ലഭിക്കുക. ഈ വര്‍ഷം അവസാനത്തോടുകൂടി നിയമം പ്രാബല്യത്തില്‍ വരും എന്ന് യുഎഇ മാനവവിഭവശേഷിസ്വദേശിവത്കരണ മന്ത്രാലയം വ്യക്തമാക്കി. യുഎഇയിലെ ചെറിയവരുമാനക്കാരായ സാധാരണ തൊഴിലാളികള്‍ക്ക് ഏറെ സഹായകമാകുന്നതാണ് പുതിയതായി നടപ്പാക്കാന്‍ പൊകുന്ന നിയമം. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് പ്രകാരം രണ്ടായിരം ദിര്‍ഹത്തില്‍ താഴെ വേതനം പറ്റുന്ന തൊഴിലാളികള്‍ക്ക് തൊഴിലുടമ …

Read More »

ഏറ്റവും മികച്ച 100 വിമാനക്കമ്പനികളിൽ എയർ ഇന്ത്യയില്ല;എമിറേറ്റ്സ് ഒന്നാമൻ

eee

ഇന്റർനാഷണൽ ഡെസ്‌ക്:(www.gccmalayali.com)ആഗോള തലത്തിലുള്ള വിമാന യാത്രക്കാരുടെ വോട്ടിംഗിൽ നിന്നും 2016 ലെ ലോകത്തെ ഏറ്റവും മികച്ച 100 വിമാനക്കമ്പനികളെ സ്‌കൈ ട്രാക്സ് പ്രഖ്യാപിച്ചു . ഫാൻബൊറോ എയർ ഷോയിൽ വെച്ചാണ് അവാർഡ് പ്രഖ്യാപനം നടന്നത് . ഒന്നാം സ്ഥാനം ദുബായിയുടെ എമിറേറ്റ്സിനാണ് .ഖത്തർ എയർവേസും സിംഗപ്പൂർ എയർവേസും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി . ഇന്ത്യൻ വിമാനക്കമ്പനികളായ ജെറ്റ് എയർവേസ് , ഇൻഡിഗോ , സ്‌പൈസ് ജെറ്റ് എന്നിവ …

Read More »

സൗദിയിൽ നാളെ ( തിങ്കൾ ) മുതൽ റമളാൻ വ്രതാരംഭം

ghj

ജിദ്ദ :(www.gccmalayali.com) സൗദിയിലെ നാളെ ( തിങ്കൾ) റമളാൻ ഒന്നായിരിക്കുമെന്ന് സൗദി സുപ്രീം കോടതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മാസപ്പിറവി ദർശിച്ചതിന്റെ അടിസ്ഥാനത്തിലാണു പ്രഖ്യാപനം. എല്ലാ വിശ്വാസികൾക്കും സൗദി ഭരണാധികാരി സല്മാൻ രാജാവ് റമളാൻ ആശംസകൾ നേർന്നു. ഒമാൻ ഒഴികെയുള്ള മറ്റു ഗൾഫ് നാടുകളിലും കേരളത്തിലും നാളെയാണു വ്രതാരംഭം. ഒമാനിൽ മാസപ്പിറവി ദർശിക്കാത്തതിനാൽ ചൊവ്വാഴ്ചയായിരിക്കും നോംബ് ആരംഭിക്കുക.

Read More »

യു.എ.ഇയിൽ വീണ്ടും ഇന്ധന വില വർദ്ധനവ്

Fuelpump_web__1464549784_51.39.210.220

അബുദാബി:(www.gccmalayali.com) യുഎഇയില്‍ ഇന്ധന വില വീണ്ടും വർദ്ധിപ്പിക്കുന്നു. പെട്രോളിന് അഞ്ച് ശതമാനവും ഡീസലിന് പത്ത് ശതമാനവും വര്‍ദ്ധിപ്പിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ജൂണ്‍ ഒന്ന് മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. ദുബൈയിലെ പാര്‍ക്കിങ് നിരക്കും വർദ്ധിപ്പിച്ചിരുന്നു.സ്‌പെഷ്യല്‍ ഗ്രെയ്ഡ് പെട്രോളിന്(95 octane) ലിറ്ററിന് 1.75 ദിര്‍ഹമായി വില ഉയരും. നിലവില്‍ ഇത് ലിറ്ററിന് 1.67 ദിര്‍ഹമാണ്. സൂപ്പറിന് ലിറ്ററിന് (98 octane) 1.78 ദിര്‍ഹം എന്നത് 1.86 ദിര്‍ഹമായും ഉയരും. ഇ-പ്ലസ് …

Read More »

ഗൾഫിൽ വിദേശി അദ്ധ്യാപകർക്ക് അവസരങ്ങൾ കൂടും

hhh__1462792214_5.246.106.75

ദുബായ്: ഗൾഫ് രാജ്യങ്ങളിൽ വിദേശി അദ്ധ്യാപകർക്ക് അവസരങ്ങൾ ഏറി വരുന്നതായി റിപ്പോർട്ട്. വിദ്യാഭ്യാസ മേഖല അധ്യാപകക്ഷാമം നേരിടുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2020ഓടെ വിദ്യാര്‍ഥികളുടെ എണ്ണം 15 മില്യന്‍ ആകുമെങ്കിലും വേണ്ടത്ര അധ്യാപകരില്ലാത്തതു പ്രവാസി അദ്ധ്യാപകരെ കൂടുതല്‍ ആശ്രയിക്കേണ്ടിവരുമെന്ന് ആല്‍പെന്‍ കാപിറ്റല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ആകുമ്പോഴേക്കും ഒമാന്‍, ഖത്വര്‍, യു എ ഇ എന്നീ രാഷ്ട്രങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മറ്റ് അംഗ രാഷ്ട്രങ്ങളേക്കാള്‍ വാര്‍ഷിക വളര്‍ച്ച കൂടും. മേഖലയില്‍ കൂടുതല്‍ …

Read More »

അറബ് ലോകത്തെ പ്രമുഖ ഇന്ത്യൻ വ്യവസായികളുടെ പട്ടികയിൽ എം.എ.യൂസുഫലി രണ്ടാം സ്ഥാനത്തെത്തി

ma

ദുബൈ :പ്രമുഖ അമേരിക്കന്‍ ബിസിനസ് മാസിക ഫോബ്‌സ് തയ്യാറാക്കിയ  അറബ് ലോകത്തെ പ്രമുഖ ഇന്ത്യന്‍ വ്യവസായികളുടെ പട്ടികയില്‍ ലൂലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി രണ്ടാമത്.സ്റ്റാലിയന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സുനില്‍ വാസ്വാനി ആണ് ഇന്ത്യന്‍ വ്യവസായ പ്രമുഖരുടെ പട്ടികയില്‍ ഒന്നാമത്. ആദ്യ പത്ത് പേരുടെ പട്ടികയില്‍ ആറ് മലയാളികള്‍ ആണ് ഇടം പിടിച്ചിരിക്കുന്നത്. അറബ് മേഖലയുടെ വ്യവസായ വാണിജ്യരംഗത്ത് നിര്‍ണ്ണായക സ്വാധീനം ഉള്ള 100 പ്രമുഖരുടെ പട്ടികയാണ് ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ടത്. …

Read More »

വീവണ്‍ അല്‍ ഐന്‍അള്‍ട്ടിമ കപ്പ് ഇന്റര്‍ യു.എ.ഇ പുരുഷ വനിതാ വോളിബോള്‍ ടൂര്‍ണമെന്റ്

a 1

വീവണ്‍ അല്‍ ഐന്‍ആര്‍ട്‌സ്&സ്‌പോര്‍ട്‌സ് ക്ലബ്, സംഘടിപ്പിക്കുന്ന രണ്ടാമത് അള്‍ട്ടിമ കപ്പ് ഇന്റര്‍ യു.എ.ഇ പുരുഷ വനിതാ വോളിബോള്‍ ടൂര്‍ണമെന്റ് ഈ വരുന്ന ജൂണ്‍ മൂന്നാംതീയതി, അല്‍ ഐന്‍ഇന്ത്യന്‍ സോഷ്യല്‍ സെന്ററിലെ (ഐ.എസ്.സി)വോളിബോള്‍ കോര്‍ട്ടില്‍ വെച്ച് നടത്തപ്പെടുന്നു. ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നടീമുകള്‍കൂടുതല്‍ വിവരങ്ങള്‍ക്ക്വീവണ്‍ സ്‌പോര്‍ട്‌സ് സെക്രെട്ടറിമാരായ സജീഷ് 050 7627095, സലിം 050 3366868എന്നിവരുടെ മൊബൈല്‍ നമ്പറുകളില്‍ ബന്ധപെടേണ്ടതാണെന്ന്.പ്രസ്തുത പരിപാടിയിലേക്ക് യു.എ.യിലെ മുഴുവന്‍ വോളീബോള്‍ പ്രേമികളുടെയും നിറഞ്ഞ സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു എന്ന് …

Read More »

യു.എ.ഇയിലേക്ക് റോഡ് മാർഗം പോകുംബോഴും ഇ-വിസ നിർബന്ധം

welcome_to_the_emirate_of_Abu_Dhabi_United_Arab_Emirates-1000x595__1461739169_5.246.102.167

മസ്കത്ത്: ഒമാനില്‍ നിന്ന് റോഡ് മാര്‍ഗം യു.എ.ഇയിലേക്ക് പോവുന്ന ഒമാനിലെ വിദേശികളായ താമസക്കാര്‍ക്കും ഇ-വിസ നിര്‍ബന്ധമാണെന്ന് യു.എ.ഇ അധികൃതര്‍ അറിയിച്ചു. വിമാനമാര്‍ഗം യാത്രചെയ്യുന്നവര്‍ക്ക് ഇ-വിസ നിര്‍ബന്ധമാണെന്ന് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു. ഈമാസം 29 മുതലാണ് നിയമം നടപ്പാവുക. എന്നാല്‍, റോഡ് മാര്‍ഗം യാത്രചെയ്യുന്നവര്‍ക്ക് ഇ-വിസ നിര്‍ബന്ധമാണോ എന്ന വിഷയത്തില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. റോഡ് മാര്‍ഗം യാത്രചെയ്യുന്നവര്‍ക്കും ഇ-വിസ നിര്‍ബന്ധമാണെന്ന് സ്ഥിരീകരണം വന്നത് നിരന്തരം യാത്രചെയ്യുന്നവര്‍ക്ക് പ്രയാസം സൃഷ്ടിക്കും. യു.എ.ഇയിലെ എല്ലാ …

Read More »