Home / Gulf / ലോകത്തെ ഏറ്റവും വലിയ തണൽക്കുട മസ്ജിദുൽ ഹറാമിൽ

ലോകത്തെ ഏറ്റവും വലിയ തണൽക്കുട മസ്ജിദുൽ ഹറാമിൽ


IMG-20160310-WA0084_resized_1_resized

മക്ക :(www.gccmalayali.com) ലോകത്തെ ഏറ്റവും വലിയ തണൽക്കുട സ്ഥാപിക്കുന്നതിനുള്ള ജോലികൾ മക്കയിലെ മസ്ജിദുൽ ഹറാമിൽ ആരംഭിച്ചു. കുട ഉറപ്പിക്കുന്നതിനുള്ള ബേസ്മെന്റ് കഴിഞ്ഞ ദിവസം സ്ഥാപിച്ചു. പള്ളിയുടെ വടക്ക് ഭാഗത്തെ മുറ്റത്താണു കുട സ്ഥാപിക്കുന്നത്.

ജർമ്മനിയിൽ നിന്നാണു ഓട്ടോമാറ്റിക് ഇലക്ട്രോണിക് കുട എത്തിയിട്ടുള്ളത്. ഇത്തരത്തിലുളള ഏഴ് ഭീമൻ കുടകൾ കൂടെ കടൽ മാര്ഗ്ഗം ജർമ്മനിയിൽ നിന്നെത്തും . 45 മീറ്റർ നീളമുള്ള ഒരു കുടയുടെ ഭാരം 16 ടണ്ണാണു .

എട്ടു വലിയ കുടകൾക്ക് പുറമേ  54 ചെറിയ കുടകളും പള്ളിയുടെ മുറ്റത്തായി സ്ഥാപിക്കും . മദീനയിലെ പ്രവാചകരുടെ പള്ളിക്ക് ചുറ്റും ഇലക്ട്രോണിക് കുടകൾ നിലവിലുണ്ട് . തീർത്ഥാടകർക്ക് ചൂടിൽ നിന്നും സംരക്ഷണം നൽകുന്നതിനു പുറമേ കനത്ത മഞ്ഞിൽ നിന്നും സംരക്ഷണമേകാൻ കുടകൾ  സഹായകരമാകും.

https://twitter.com/akjihad

Check Also

ter

മദീന മസ്ജിദുന്നബവി സ്ഫോടനത്തിന്റെ സൂത്രധാരൻ റിയാദിൽ കൊല്ലപ്പെട്ടു

റിയാദ് :(www.gccmalayali.com) കഴിഞ്ഞ ദിവസം റിയാദിൽ നടന്ന വെടി വെപ്പിൽ കൊല്ലപ്പെട്ട രണ്ടു ഭീകരവാദികളിൽ ഒരാൾ കഴിഞ്ഞ വർഷത്തെ മസ്ജിദുന്നബവിക്ക് …

Leave a Reply