Home / Gulf / ചിക്കനടിക്കുന്നവരില്‍ സൗദി മുന്നില്‍. ഗള്‍ഫില്‍ മീന്‍ തിന്നുന്നവരില്‍ യു.എ.ഇയും ഒമാനും മുന്നില്‍

ചിക്കനടിക്കുന്നവരില്‍ സൗദി മുന്നില്‍. ഗള്‍ഫില്‍ മീന്‍ തിന്നുന്നവരില്‍ യു.എ.ഇയും ഒമാനും മുന്നില്‍

റിയാദ്:(www.gccmalayali.com) ലോകത്ത് ഏറ്റവും കൂടുതല്‍ കോഴിയെ തിന്നുന്ന രാജ്യങ്ങളിലൊന്നാണ് സൗദിയെന്ന്‍ പഠന റിപ്പോര്‍ട്ട്. ഓരോ വ്യക്തിയും വര്‍ഷത്തില്‍ ശരാശരി 47  കിലോ കോഴിയിറച്ചിയും 120 കോഴിമുട്ടകളും തിന്നുന്നു എന്നാണു കണക്ക്. ഏറ്റവും കുറവ് മത്സ്യം കഴിക്കുന്നവരും സൌദിയിലാണ്. ശരാശരി ഒമ്പത് കിലോ മത്സ്യം മാത്രമാണ് വര്‍ഷത്തില്‍ ഒരാള്‍ കഴിക്കുന്നത്‌.

 

Broast__1457948927_5.246.102.167

മത്സ്യ ഉപഭോഗത്തിന്‍റെ ആഗോള ശരാശരി 25 കിലോയും ഗള്‍ഫിലെ ശരാശരി 28 കിലോയുമാണ്. സൗദിയിലെ മത്സ്യകൃഷി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതാണ്. ഗള്‍ഫില്‍ യു.എ.ഇ, ഒമാന്‍ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ മത്സ്യം ഉപയോഗിക്കുന്നത്. ഒരാള്‍ വര്‍ഷത്തില്‍ ശരാശരി 28 കിലോ മത്സ്യം ഈ രാജ്യങ്ങളില്‍ കഴിക്കുന്നു.

4200 കോടി റിയാലാണ് സൗദിയില്‍ പൌള്‍ട്രി ഫാമിലെ നിക്ഷേപം. 2015 ലെ മാത്രം അഭ്യന്തരയുല്‍പാദനം ഏഴ് ലക്ഷം ടണ്‍ കോഴിയിറച്ചിയാണ്. അഭ്യന്തര ഉപഭോഗത്തിന്‍റെ നാല്പത്തിയഞ്ച് ശതമാനവും ഉത്പാദിപ്പിക്കുന്നത് രാജ്യത്തിനകത്ത് തന്നെയാണ്.

Check Also

IMG_0666

സൗദിയിലെ 10 പ്രമുഖ ധനികരെ പരിചയപ്പെടൂ

ജിദ്ദ:(www.gccmalayali.com)സൗദിയിലെ ധനികരിൽ  മുൻപന്തിയിൽ നിൽക്കുന്ന 10 പേരുടെ ലിസ്റ്റ്‌ ഫോർബ്സ്‌ മാസിക പ്രസിദ്ധീകരിച്ചു. പതിവ്‌ പോലെ  വലിദ്‌ ബിൻ തലാൽ …

Leave a Reply