Home / Gulf / ഗൾഫിൽ റോമിംഗ് നിരക്ക് കുറയുന്നു

ഗൾഫിൽ റോമിംഗ് നിരക്ക് കുറയുന്നു

roming

റിയാദ് :(gccmalayali.com) ഗൾഫ് രാജ്യങ്ങൾക്കിടയിൽ റോമിംഗ് നിരക്ക് നാല്പത് ശതമാനം കുറവ് വരും. അടുത്ത വെള്ളിയാഴ്ച മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും . ഗൾഫ് രാജ്യങ്ങൾക്കിടയിൽ റോമിംഗ് നിരക്ക് കുറക്കുന്നതിനുള്ള പദ്ധതിയുടെ ആദ്യ ഘട്ടമാണിതെന്ന് ഗൾഫ് സഹകരണ കൗൺസിൽ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ അദുല്ല അൽ ശബലി അറിയിച്ചു.

ഇൻ കമിംഗ്, ഔട്ട് ഗോയിംഗ്, മെസേജുകൾ, ഇന്റർനെറ്റ് സേവനങ്ങൾ തുടങ്ങിയവയുടെ നിരക്കുകൾ കുറയും. നിലവിൽ സൗജന്യമുള്ള ഇൻ കമിം എസ്.എം.എസ് സേവനം തുടർന്നും ലഭിക്കും

റോമിംഗ് നിരക്കുകളിൽ കുറവ് വരുത്തുന്നതിലൂടെ ഗൾഫ് രാജ്യങ്ങളിലെ മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് 113.7 കോടി ഡോളർ ലാഭിക്കാനാകും. സാമൂഹിക ക്ഷേമ മേഖലയിൽ 40.4 കോടി ഡോളറിന്റെ ഫലം ചെലുത്താനും ഇതിലൂടെ കഴിയും . ഉപയോക്താക്കളുടെ ഭാരം കുറക്കുന്നതിനും ഉദ്ദിഷ്ട ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിനും ഉന്നമിട്ട് ഗൾഫ് സംയുക്ത പ്രവർത്തനം മുന്നോട്ട് നയിക്കുന്നതിനുള്ള ടെലികോം , തപാൽ വകുപ്പ്, മന്ത്രിമാരുടെ നിർദ്ദേശാനുസരണമാണു റോമിംഗ് നിരക്കുകൾ കുറക്കുന്നത്.

Check Also

IMG_8684

ഹിജ്ര പാതയിൽ അപകടം;5 ഉംറ തീർത്ഥാടകർ മരിച്ചു

മദീന:(www.gccmalayali.com)മക്ക – മദീന ഹിജ്ര പാതയിൽ യൂറോപ്യൻ തീർത്ഥാടകരുമായി സഞ്ചരിക്കുകയായിരുന്ന ചെറിയ ബസ്‌ മറിഞ്ഞ്‌ 5 യൂറോപ്യൻ തീർത്ഥാടകർ മരിച്ചു. …

Leave a Reply