Home / Bahrain / സാമ്പത്തിക നയം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചെന്ന് മന്ത്രി

സാമ്പത്തിക നയം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചെന്ന് മന്ത്രി

downloadമനാമ: വൈവിധ്യ സ്വഭാവമുള്ള സാമ്പത്തിക നയം ബഹ്റൈനിലെ സാമ്പത്തിക രംഗത്തെ ആകര്‍ഷകമാക്കിയെന്നും അത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷടിച്ചെന്നും തൊഴില്‍-സാമൂഹിക ക്ഷേമകാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ പറഞ്ഞു. കൈറോവിലെ അറബ് ലീഗ് ആസ്ഥാനത്ത് ചേര്‍ന്ന അറബ് തൊഴില്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ആരംഭിച്ച സമ്മേളനം 17നാണ് അവസാനിക്കുന്നത്. ഈജിപ്ത് പ്രസിഡന്‍റ് അബ്ദില്‍ ഫത്താഹ് സീസിയുടെ രക്ഷാധികാരത്തിലാണ് സമ്മേളനം നടക്കുന്നത്.

മത്സരാധിഷ്ഠിധമായ സാമ്പത്തിക നിക്ഷേപ സംരംഭങ്ങള്‍ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കുന്ന നിലപാടാണ് ബഹ്റൈന്‍േറതെന്ന് മന്ത്രി പറഞ്ഞു. തൊഴില്‍ വിപണിയില്‍ ഉണര്‍വുണ്ടാക്കുന്നതിനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കൃത്യമായ അജണ്ട തയാറാക്കിയാണ് ബഹ്റൈന്‍ മുന്നോട്ട് പോകുന്നത്. തൊഴിലില്ലായ്മ നാല് ശതമാനത്തില്‍ താഴെ പിടിച്ചുനിര്‍ത്താന്‍ ബഹ്റൈന് സാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ജി.സി.സി രാഷ്ട്രങ്ങളില്‍ നിന്നുള്ള മനുഷ്യവിഭവ ശേഷിക്ക് അര്‍ഹമായ പരിഗണന നല്‍കുന്നതിന് സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.
അറബ് മേഖലയിലെ മൊത്തം തൊഴിലില്ലായ്മ നിരക്ക് 17 ശതമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Check Also

a 1

രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രീ എക്സാം കോച്ചിങ് ക്യാംപ് സംഘടിപ്പിച്ചു

മനാമ പരീക്ഷകളെ അഭിമുഖീകരിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രീ എക്സാം കോച്ചിങ് ക്യാംപ് മനാമ പാക്കിസ്ഥാന്‍ ക്ളബില്‍ സംഘടിപ്പിച്ചു, ബഹ്റൈനിലെ വിവിധ സ്കൂളുകളായ …

Leave a Reply