Home / Kuwait / ഗൾഫിൽ സ്പോൺസർഷിപ്പ് സിസ്റ്റം ഒഴിവാക്കണമെന്ന് നിർദ്ദേശം

ഗൾഫിൽ സ്പോൺസർഷിപ്പ് സിസ്റ്റം ഒഴിവാക്കണമെന്ന് നിർദ്ദേശം

gccറിയാദ് :(www.gccmalayali.com) ഗൾഫിൽ നിലവിലുള്ള സ്പോൺസർഷിപ്പ് സിസ്റ്റം ( കഫാല) ഒഴിവാക്കണമെന്നും വിദേശികളെ പൊതു ധാരയിൽ ഉള്ക്കൊള്ളുന്ന ഒരു സമീപനം ആവശ്യമെന്നും പഠന റിപ്പോർട്ട് . കിംഗ് ഫഹദ് സെക്യുരിറ്റി കോളേജ് നടത്തിയ പഠനത്തിലാണ്‌ ഈ നിർദ്ദേശം ഉയർന്നത് .

”ഗൾഫിലെ വിദേശി തൊഴിലാളികളുടെ സാന്നിദ്ധ്യവും സുരക്ഷയും ” എന്നായിരുന്നു പഠന വിഷയം. പല വിദേശികളെയും അവരുടെ സ്പോൺസർമാർക്കെതിരെയുള്ള വിദ്വേഷം പ്രതികാര ദാഹികളാക്കുകയും അത് കുറ്റ കൃത്യങ്ങളിൽ കലാശിക്കുകയും ചെയ്യുന്നുണ്ട്. ചില സ്പോൺസർമ്മാരുടെ മോശം പെരുമാറ്റവും നിയമം കയ്യിലെടുക്കാൻ വിദേശികളെ പ്രേരിപ്പിക്കുന്നുണ്ട് . ഇത്തരത്തിലുള്ള കുറ്റ കൃത്യങ്ങൾ ഇല്ലായ്മ ചെയ്യാൻ സ്പോൺസർഷിപ്പ് സിസ്റ്റം ഒഴിവാക്കുകയും അത് വഴി വിദേശികളിൽ അവരും പൊതു സമൂഹത്തിന്റെ ഭാഗമാണെന്നുള്ള അവബോധം സൃഷ്ട്ടിക്കുകയുമാണ് മാർഗ്ഗമെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു .

നേരത്തെ വിഷൻ 2030 പ്രകാരം ഡെപ്യൂട്ടി കിരീടാവകാശി മുഹമ്മദ്‌ ബിന് സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ച ‘ഗ്രീൻ കാർഡ് ‘ കഫാല സിസ്റ്റത്തിനു തടയിടുന്നതിനു പുറമേ വിദേശികൾക്ക് തങ്ങളും ഈ രാജ്യത്തിന്റെ ഭാഗമാണെന്ന തോന്നൽ സൃഷ്ടിക്കാനും അതു വഴി തങ്ങളുടെ വരുമാനം രാജ്യത്തിനകത്ത് തന്നെ ചിലവഴിക്കാനുമുള്ള പ്രചോദനം ഉണ്ടാക്കാനും സാധിക്കുന്നതാണ്‌ .

Check Also

ter

മദീന മസ്ജിദുന്നബവി സ്ഫോടനത്തിന്റെ സൂത്രധാരൻ റിയാദിൽ കൊല്ലപ്പെട്ടു

റിയാദ് :(www.gccmalayali.com) കഴിഞ്ഞ ദിവസം റിയാദിൽ നടന്ന വെടി വെപ്പിൽ കൊല്ലപ്പെട്ട രണ്ടു ഭീകരവാദികളിൽ ഒരാൾ കഴിഞ്ഞ വർഷത്തെ മസ്ജിദുന്നബവിക്ക് …

Leave a Reply