Home / Latest News / യു.എ.ഇയിൽ വീണ്ടും ഇന്ധന വില വർദ്ധനവ്

യു.എ.ഇയിൽ വീണ്ടും ഇന്ധന വില വർദ്ധനവ്

uae__1464549831_51.39.210.220

അബുദാബി:(www.gccmalayali.com) യുഎഇയില്‍ ഇന്ധന വില വീണ്ടും വർദ്ധിപ്പിക്കുന്നു. പെട്രോളിന് അഞ്ച് ശതമാനവും ഡീസലിന് പത്ത് ശതമാനവും വര്‍ദ്ധിപ്പിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ജൂണ്‍ ഒന്ന് മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും.

ദുബൈയിലെ പാര്‍ക്കിങ് നിരക്കും വർദ്ധിപ്പിച്ചിരുന്നു.സ്‌പെഷ്യല്‍ ഗ്രെയ്ഡ് പെട്രോളിന്(95 octane) ലിറ്ററിന് 1.75 ദിര്‍ഹമായി വില ഉയരും. നിലവില്‍ ഇത് ലിറ്ററിന് 1.67 ദിര്‍ഹമാണ്. സൂപ്പറിന് ലിറ്ററിന് (98 octane) 1.78 ദിര്‍ഹം എന്നത് 1.86 ദിര്‍ഹമായും ഉയരും. ഇ-പ്ലസ് ഗ്യാസോലൈന് അഞ്ച് ശതമാനമാണ് വില വര്‍ദ്ധിപ്പിക്കുക. ലിറ്ററിന് 1.60 ദിര്‍ഹം ആയിരുന്നത് 1.68 ദിര്‍ഹമായി ഉയരും.ഡീസലിന് ലിറ്ററിന് 1.6 ദിര്‍ഹമായിരുന്നത് 1.77 ദിര്‍ഹമായും വര്‍ദ്ധിക്കും.

കഴിഞ്ഞ ഏപ്രില്‍ മുതൽ ഡീസല്‍, പെട്രോള്‍ വില യുഎഇല്‍ വര്‍ദ്ധിപ്പിച്ച് തുടങ്ങിയിരുന്നു. തുടര്‍ച്ചയായി ഇത് മൂന്നാം മാസമാണ് യുഎഇ ഇന്ധനവിലയില്‍ വര്‍ദ്ധനവ് വരുത്തുന്നത്.

Check Also

img_7868

ഹജ്ജ്‌ ക്വാട്ട വർദ്ധിപ്പിക്കാൻ രാജാവിന്റെ നിർദ്ദേശം

ജിദ്ദ:(www.gccmalayali.com)ഈ വർഷത്തെ ഹജ്ജ്‌ ക്വാട്ട വർദ്ധിപ്പിച്ച്‌ സ്വദേശികളും വിദേശികളുമായ കൂടുതൽ ഹാജിമാർക്ക്‌ അവസരം നൽകാൻ രാജാവ്‌ അംഗീകാരം നൽകിയതായി ഹജ്ജ്‌ …

Leave a Reply