Home / Lead News / ഭക്ഷ്യ വസ്തുക്കൾക്ക് നികുതിയേർപ്പെടുത്തും;ഗൾഫിൽ ജീവിതച്ചെലവ് കൂടും

ഭക്ഷ്യ വസ്തുക്കൾക്ക് നികുതിയേർപ്പെടുത്തും;ഗൾഫിൽ ജീവിതച്ചെലവ് കൂടും

hj__1464556562_51.39.210.220റിയാദ് :(www.gccmalayali.com) അടുത്ത വർഷം മുതൽ ഗൾഫ് രാജ്യങ്ങളിൽ ഭക്ഷ്യ വസ്തുക്കൾക്ക് വിവിധ നിരക്കുകളിൽ നികുതി ഏർപ്പെടുത്താൻ നീക്കം. നികുതി ഏർപ്പെടുത്തേണ്ട നിരക്കിൽ ധാരണയായാൽ പദ്ധതി നടപ്പാക്കുമെന്ന് സൗദി ധന മന്ത്രി ഡോ:ഇബ്രാഹിം അൽ അസ്സാഫ് പറഞ്ഞു.

കൂൾ ഡ്രിങ്ക്സിനു 50 ശതമാനം, എനർജി ഡ്രിങ്ക്സിനും പുകയില ഉത്പന്നങ്ങൾക്കും 100 ശതമാനം എന്ന തോതിലായിരിക്കും നികുതി ഈടാക്കുക. കൂടാതെ തെരഞ്ഞെടുത്ത ഇനങ്ങളിലെ നികുതി എന്ന പേരിലുള്ള നികുതി വിവിധ നിരക്കിൽ എല്ലാ ഭക്ഷ്യ വസ്തുക്കൾക്കും ബാധകമാക്കും.

അതേ സമയം വാറ്റ് (മൂല്യ വർധിത നികുതി ) 2018 ജനുവരി മുതലാണു പ്രാബല്യത്തിൽ വരികയെന്നും നടപ്പാക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള പഠനം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Check Also

ter

മദീന മസ്ജിദുന്നബവി സ്ഫോടനത്തിന്റെ സൂത്രധാരൻ റിയാദിൽ കൊല്ലപ്പെട്ടു

റിയാദ് :(www.gccmalayali.com) കഴിഞ്ഞ ദിവസം റിയാദിൽ നടന്ന വെടി വെപ്പിൽ കൊല്ലപ്പെട്ട രണ്ടു ഭീകരവാദികളിൽ ഒരാൾ കഴിഞ്ഞ വർഷത്തെ മസ്ജിദുന്നബവിക്ക് …

Leave a Reply