Home / Bahrain / ബഹ്റൈനിൽ ഇനി ഭക്ഷണ നിരക്ക് കുറയും

ബഹ്റൈനിൽ ഇനി ഭക്ഷണ നിരക്ക് കുറയും

bbb__1467630214_5.246.106.75മനാമ :(www.gccmalayali.com) ബഹ് റൈനിലെ റെസ്റ്റോറന്റുകളിൽ ഈ മാസം 10 മുതൽ സർവീസ് ചാർജ്ജ് ഈടാക്കില്ല. ഇതു വഴി ഭക്ഷണത്തിന്റെ നിരക്ക് കുറയുമെന്നാണു കരുതുന്നത്.

ഓരോ റെസ്റ്റോറന്റുകളിലും വ്യത്യസ്ത നിരകിലാണു സർവീസ് ചാർജ്ജ് ഈടാക്കുന്നത്. ചിലയിടങ്ങളിൽ മൊത്തം ബില്ലിന്റെ 25 ശതമാനം വരെ ഈയിനത്തിൽ ഉൾപ്പെടുത്തുന്നുണ്ട്. നിരോധനം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. അനധികൃതമായി സർവീസ് ചാർജ്ജ് ഈടാക്കിയാൽ 10,000 ദിനാർ വരെ പിഴ ഈടാക്കും.

ഈ നിയമത്തിന്റെ പരിധിയിൽ വരാത്ത റെസ്റ്റോറന്റുകൾക്ക് പുറത്ത് ഇതു സംബന്ധിച്ച അറിയിപ്പ് നൽകുന്ന പോസ്റ്റർ പതിക്കുമെന്ന് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈസ്റ്റി അദ്ധ്യക്ഷൻ മജീദ് നാസിർ ഷറഫ് പറഞ്ഞു.

എന്നാൽ ഹോട്ടലുകൾക്കകത്തുള്ള ടൂറിസ്റ്റ് റെസ്റ്റോറന്റുകളിൽ സർവീസ് നിരക്ക് ഈടാക്കുന്നത് തുടരും.

Check Also

IMG_0423

സൗദിയിൽ വാട്സപ്‌ കാളുകൾ വീണ്ടും പ്രവർത്തനമാരംഭിച്ചു

റിയാദ്‌:(www.gccmalayali.com)വാട്സപ്പ്‌ വീഡിയോ ഓഡിയോ കാളുകൾ വീണ്ടും ആക്ടീവ്‌ ആയ വാർത്തയാണു ഇന്ന് സൗദിയിലെ സോഷ്യൽ മീഡിയാ ആക്ടിവിസ്റ്റുകൾക്ക്‌ പ്രധാനമായും പങ്കു …

Leave a Reply