Home / Latest News / യുഎഇയില്‍ ചെറിയ വരുമാനക്കാര്‍ക്ക് ഇനിമുതല്‍ സൗജന്യതാമസം

യുഎഇയില്‍ ചെറിയ വരുമാനക്കാര്‍ക്ക് ഇനിമുതല്‍ സൗജന്യതാമസം

a 3അബൂദാബി :(www.gccmalayali.com)യുഎഇയില്‍ ചെറിയ വരുമാനക്കാര്‍ക്ക് സൗജന്യതാമസം ഉറപ്പ് നല്‍കുന്ന നിയമം നിലവില്‍ വരുന്നു. രണ്ടായിരം ദിര്‍ഹത്തില്‍ താഴെ വേതനമുള്ളവര്‍ക്കാണ് സൗജന്യതാമസം ലഭിക്കുക. ഈ വര്‍ഷം അവസാനത്തോടുകൂടി നിയമം പ്രാബല്യത്തില്‍ വരും എന്ന് യുഎഇ മാനവവിഭവശേഷിസ്വദേശിവത്കരണ മന്ത്രാലയം വ്യക്തമാക്കി.
യുഎഇയിലെ ചെറിയവരുമാനക്കാരായ സാധാരണ തൊഴിലാളികള്‍ക്ക് ഏറെ സഹായകമാകുന്നതാണ് പുതിയതായി നടപ്പാക്കാന്‍ പൊകുന്ന നിയമം. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് പ്രകാരം രണ്ടായിരം ദിര്‍ഹത്തില്‍ താഴെ വേതനം പറ്റുന്ന തൊഴിലാളികള്‍ക്ക് തൊഴിലുടമ സൗജന്യമായി താമസസൗകര്യം നല്‍കണം. എന്നാല്‍ രണ്ടായിരം ദിര്‍ഹത്തില്‍ താഴെ ശമ്പളം പറ്റുന്ന അന്‍പതിലധികം ജീവനക്കാരുള്ള സ്ഥാപനങ്ങളാണ് നിയമത്തിന്റെ പരിധിയില്‍ വരിക. ഈ വര്‍ഷം ഡിസംബര്‍ മുതല്‍ നിയമം നടപ്പിലാക്കുമെന്ന് യുഎഇ മാനവിഭവശേഷി സ്വദേശിവത്കരണ മന്ത്രി സാഖര്‍ ഗോബാഷ് പറഞ്ഞു.

ചെറിയ വരുമാനക്കാരുടെ ജീവിത സാഹചര്യങ്ങള്‍ സംബന്ധിച്ച വിദഗ്ധരുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നിലവാരം പുലര്‍ത്തുന്ന മികച്ച താമസസൗകര്യമാണ് തൊഴിലുടമകള്‍ തൊഴിലാളികള്‍ക്ക് ഒരുക്കിനല്‍കേണ്ടത്. മാനവിഭവശേഷി മന്ത്രാലയം ഈ പാര്‍പ്പിട കേന്ദ്രങ്ങളില്‍ പരിശോധനയും നടത്തും. നിയമലംഘമ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും എന്നും മാനവിഭവശേഷി മന്ത്രി പറഞ്ഞു.

Check Also

IMG_0423

സൗദിയിൽ വാട്സപ്‌ കാളുകൾ വീണ്ടും പ്രവർത്തനമാരംഭിച്ചു

റിയാദ്‌:(www.gccmalayali.com)വാട്സപ്പ്‌ വീഡിയോ ഓഡിയോ കാളുകൾ വീണ്ടും ആക്ടീവ്‌ ആയ വാർത്തയാണു ഇന്ന് സൗദിയിലെ സോഷ്യൽ മീഡിയാ ആക്ടിവിസ്റ്റുകൾക്ക്‌ പ്രധാനമായും പങ്കു …

Leave a Reply