Home / Latest News / സൗദിയിലെ മഞ്ഞ് പുതച്ച മരുഭൂമിയിലൂടെ സഞ്ചരിക്കുന്ന ട്രെയിനിന്റെ ചിത്രം വൈറലാകുന്നു

സൗദിയിലെ മഞ്ഞ് പുതച്ച മരുഭൂമിയിലൂടെ സഞ്ചരിക്കുന്ന ട്രെയിനിന്റെ ചിത്രം വൈറലാകുന്നു

train-pictureജിദ്ദ :(www.gccmalayali.com) യൂറോപ്പിലെ മഞ്ഞു പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന ട്രെയിനുകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസം മുതൽ അറബ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടുകയാണ് .സൗദിയുടെ വടക്കൻ അതിർത്തി പ്രദേശത്ത് മഞ്ഞ് മൂടിയ മരുഭൂമിയിലൂടെ സഞ്ചരിക്കുന്ന ഒരു ട്രെയിനിന്റെ ചിത്രമാണു വൈറലായി മാറിയത്. ഇതാദ്യമായാണു സൗദിയിൽ നിന്ന് ഇത്തരത്തിലൊരു ചിത്രം പുറത്ത് വരുന്നത്.

സൗദി-ഇറാഖ് അതിർത്തി പ്രദേശമായ അറാറിൽ നിന്നും തുറൈഫിലേക്കുള്ള വഴിയിൽ ‘ഹസ്മുൽ ജലാമീദ്’ എന്ന പ്രദേശത്ത് വെച്ചാണു ചിത്രം പകർത്തിയിട്ടുള്ളത്. ഫോസ്ഫേറ്റുമായി നീങ്ങുന്ന ചരക്ക് വണ്ടിയാണു  ചിത്രത്തിലുള്ളത്.

‘നമ്മുടെ നാട്ടിൽ തന്നെ സ്വിസ്റ്റർലാന്റ് ഉണ്ടായിട്ടും നമ്മളെന്തിനാണു സ്വിസ്റ്റർലാന്റിലേക്ക് പോകുന്നത്’ എന്നാണു സോഷ്യൽ മീഡിയയിൽ ഒരു പൗരൻ ചിത്രത്തെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയത്.

https://www.fb.com/jihadudheen.areekkadan

Check Also

IMG_1086

ഉംറ വിസ ഇനി മുതൽ ശവ്വാൽ 15 വരെ അനുവദിക്കും

ജിദ്ദ:(www.gccmalayali.com)വിഷൻ 2030 പദ്ധതി പ്രകാരം വിദേശ തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കുന്നതിനായി ഇനി മുതൽ ശവ്വാൽ 15 വരെ ഉമ്ര വിസകൾ …

Leave a Reply