Home / Latest News / സൗദിയിൽ നിന്ന് വിദേശികൾ അയക്കുന്ന പണത്തിനു നികുതി ഇല്ലെന്ന് മന്ത്രി

സൗദിയിൽ നിന്ന് വിദേശികൾ അയക്കുന്ന പണത്തിനു നികുതി ഇല്ലെന്ന് മന്ത്രി

ജിദ്ദ:(www.gccmalayali.com) സൗദിയിൽ നിന്ന് വിദേശികൾ സ്വദേശങ്ങളിലേക്കയക്കുന്ന പണത്തിനു നികുതി ഈടാക്കാൻ നിലവിൽ പദ്ധതിയില്ലെന്ന് സൗദി ധനകാര്യ-പ്ലാനിംഗ്‌ ഡെപ്യൂട്ടി മന്ത്രി മുഹമ്മദ്‌ തൗജീരി പറഞ്ഞു.

വിദേശികൾ അയക്കുന്ന പണത്തിനു ടാക്സ്‌ ഈടാക്കണമെന്ന് ശൂറയിൽ നേരത്തെ നിർദ്ദേശം ഉയർന്നിരുന്നു.അയക്കുന്ന തുകയുടെ 2 മുതൽ 6 ശതമാനം വരെ ടാക്സ്‌ ഈടാക്കാനായിരുന്നു നിർദ്ദേശം.

കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിൽ ഇതു സംബന്ധിച്ച പരാമർ ശങ്ങളൊന്നും ഉയരാതിരുന്നതിനു പുറമേ മന്ത്രിയുടെ  പ്രസ്താവന കൂടി വന്നത്‌ പ്രവാസികൾക്ക്‌ ഏറെ ആശ്വാസമേകുന്നതാണു.

ജിഹാദുദ്ധീൻ അരീക്കാടൻ

Check Also

IMG_1086

ഉംറ വിസ ഇനി മുതൽ ശവ്വാൽ 15 വരെ അനുവദിക്കും

ജിദ്ദ:(www.gccmalayali.com)വിഷൻ 2030 പദ്ധതി പ്രകാരം വിദേശ തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കുന്നതിനായി ഇനി മുതൽ ശവ്വാൽ 15 വരെ ഉമ്ര വിസകൾ …

Leave a Reply