Home / Saudi Arabia / ഓര്‍മ്മകളുടെ വേരുകള്‍ തേടി ഹോസ ജിദ്ദ സംഗമം സംഘടിപ്പിച്ചു

ഓര്‍മ്മകളുടെ വേരുകള്‍ തേടി ഹോസ ജിദ്ദ സംഗമം സംഘടിപ്പിച്ചു

emea-hosa-sagamam
 ഇ.എം.ഇ.എ ഹയര്‍ സെക്കന്‍ററി സ്്കൂള്‍ വാര്‍ഷിക സംഗമത്തില്‍ പങ്കെടുത്തവര്‍
ജിദ്ദ: സ്കൂള്‍ ജീവിതത്തിന്‍്റെ ഓര്‍മ്മകളുടെ വേരുകള്‍ തേടിയും അനുഭവങ്ങള്‍ പങ്കുവെച്ചും  കൊണ്ടോട്ടി ഇ.എം.ഇ.എ ഹയര്‍ സെക്കന്‍ററി സ്കൂളിന്‍െറ പൂര്‍വ്വ വിദ്യാര്‍ഥികള്‍ വാര്‍ഷിക സംഗമം സംഘടിപ്പിച്ചു. ശറഫിയ്യ ഹില്‍ടോപ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി  അധ്യാപകനും മാധ്യമപ്രവര്‍ത്തകനുമായ ബഷീര്‍ തൊട്ടിയന്‍  ഉദ്്ഘാടനം ചെയ്തു. പ്രസിഡന്‍റ്് കബീര്‍ നീറാട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മൂന്നു പതിറ്റാണ്ടു മുമ്പ് സ്കൂളില്‍ പഠിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി അബ്്ദുറഹ്്മാനുള്ള ആദരവ് നാസര്‍ ഇത്താക്ക നിര്‍വ്വഹിച്ചു. റിയാദ്, ഹാഈല്‍, മക്ക, ത്വാഇഫ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്തു. മുനീര്‍ മാസ്്റ്റര്‍, കെ.എന്‍.എ ലത്തീഫ്, റഹ്്മത്തലി തുറക്കല്‍, മൂനീര്‍ കോപിലാന്‍, കെ.പി സലാഹുദ്ദീന്‍, ഹാഷിം, അനീഷ് എന്നിവര്‍ സംസാരിച്ചു.
വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ അസ്ഹര്‍ ഷാ, പി.കെ സിറാജ്, ഇര്‍ഷാദ് കളത്തിങ്ങല്‍, നൗഷാദ് ബാവ, ഷമീര്‍ കുഞ്ഞ, വാഹിദ് പറമ്പാടന്‍, ഷാജി തുറക്കല്‍ എന്നിവര്‍ വിതരണം ചെയ്തു. റഫീഖ് ബാബു, അഷ്്കര്‍ ബാബു, അന്‍സാര്‍, ഷിഹാബ്, ഷിബ, കെ.സി അനീഷ്, ജംസീര്‍ കളപ്പുറത്ത് എന്നിവര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു. ഇര്‍ഷാദ് മിമിക്രി അവതരിപ്പിച്ചു. സെക്രട്ടറി ഷാഹിദ് കളപ്പുറത്ത് സ്വാഗതവും ട്രഷറര്‍ ജംഷാദ് നീറാട് നന്ദി പറഞ്ഞു.

Check Also

IMG_1834

പി.എസ്.എം.ഒ അലുംനി കുടുംബ സംഗമം ഇന്ന് (വ്യാഴം)

ജിദ്ദ: തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് അലുംനി അസോസിയേഷന്‍ ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (വ്യാഴം) രാത്രി ‘കാമ്പസ് കിനാവ്’ എന്ന …

Leave a Reply