Home / Saudi Arabia Local News / മഹ്ദ്  അൽ ഉലൂം സ്കൂൾ ആർട്സ് ഫെസ്റ്റ് ” കൾച്ചറൽ എക്സ്യൂബറൻസ് ’16 “

മഹ്ദ്  അൽ ഉലൂം സ്കൂൾ ആർട്സ് ഫെസ്റ്റ് ” കൾച്ചറൽ എക്സ്യൂബറൻസ് ’16 “

????????????????????????????????????
????????????????????????????????????

ജിദ്ദ, മദായിൻ അൽഫഹദ്:- മഹ്ദ്അൽഉലൂം ഇന്റർനാഷണൽ സ്കൂൾ കലാമേള                      “കൾച്ചറൽഎക്സ്യൂബറൻസ്2016” വർണാഭമായവിവിധ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർത്ഥികളുടെ  നൈസർഗിക വാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി  സംഘടിപ്പിച്ച “കൾച്ചറൽ എക്സ്യൂബറൻസ്2016” സ്കൂൾ ക്യാമ്പസ്സിൽ വൈവിധ്യമാർന്ന വിവിധ പരിപാടികൾകൊണ്ട് ശ്രദ്ധേയമായി.മാസ്റ്റർ ഡാനിഷ് അബ്ദുൽ അസീസിന്റെ ഖുർആൻ പരായണത്തോടു കൂടി ആരംഭിച്ചഉൽഘാടനചടങ്ങിൽ   പ്രിൻസിപ്പൽ ഡോക്ടർ ഫിറോസ് മുല്ല അധ്യക്ഷത വഹിച്ചു.സ്കൂൾ ഓപ്പറേഷൻസ് മാനേജർ യഹ് യ ഖലീൽ നൂറാനി ഉൽഘാടനംചെയ്തു.ഉന്നത മൂല്യബോധമുള്ള സമൂഹത്തെ വാർത്തെടുക്കുന്നതിനു കലയും സാഹിത്യവും നൽകുന്ന പ്രാധാന്യം വളരെ വലുതാണെന്നും പാഠ്യ വിഷയങ്ങളൾക്ക് പുറമെ പാഠ്യേതരവിഷയങ്ങളിലും ഊന്നൽ നൽകിയുള്ള ഇത്തരംഅവസരങ്ങൾ വിദ്യാർത്ഥികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു .സ്കൂൾ സൂപ്രണ്ട് മൻസൂർ അലി മണ്ണാർക്കാട്, അക്കാദമിക് എക്സി ക്യുട്ടീവ്  ഓഫീസർ മരക്കാർ പുളിക്കൽ, അറബിക് വിഭാഗം തലവൻ മൻസൂർ ഖാലിദ് അൽ ഗാംദി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.മുഹമ്മദ് അൽ സുലൈമി, അബ്ദുറഹ്മാൻ അൽ സുലൈമി,അബ്ദുല്ല , അഷ്‌റഫ്, മുഹമ്മദ് അലി എന്നിവർ സംബന്ധിച്ചു.പ്രോഗ്രാം കൺവീനർ അക്ബർഅലി സ്വാഗതവും  സി.സി.എ കൺവീനർ റമീസ് താളിത്തൊടിക നന്ദിയുംപറഞ്ഞു.പരിപാടിയോടനുബന്ധിച്ചു രക്ഷിതാക്കൾക്ക് വേണ്ടി നടത്തിയ  ഹോം ക്വിസിൽ  മുഴുവൻ ശരിയുത്തരം നൽകിയ രക്ഷിതാക്കളിൽ നിന്നും നറുക്കെടുപ്പിലൂടെ  വിജയികളെ തിരഞ്ഞെടുത്തു. അലെപ്പോ അടക്കം ലോകത്തിൻെറ  വിവിധ ഭാഗങ്ങളിൽ  നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾ പ്രമേയമാക്കി ഏഴാം തരാം വിദ്യാർത്ഥികൾ നടത്തിയ യുദ്ധ വിരുദ്ധ പ്രകടനം വേറിട്ട കാഴ്ചയായി.

????????????????????????????????????
????????????????????????????????????

ഉത്തരേന്ത്യൻ കലാരൂപങ്ങളായ ഖവാലി,സൗദി അറേബ്യയുടെ പാരമ്പര്യ തനിമ വിളിച്ചോതുന്ന  തനത് അറബ് കലാരൂപങ്ങൾ , മാപ്പിള  കലകളായ  ദഫ് ,കോൽക്കളി,  വിവിധ ഭാഷകളിലുള്ള ഗാനം, പ്രസംഗം തുടങ്ങിയ വിവിധ പരിപാടികൾ വിദ്യാർത്ഥികളുടെ  അസാധരണ  വൈദഗ്ധ്യങ്ങളുടെ പ്രകടനമായി. അധ്യാപകരായ സയ്യിദ് ശിഹാബ് , മൻസൂർ സി.കെ, അദ്നാൻ അൻവർ,ശിഹാബ്, ഷൗക്കത്തലി , ശശിധരൻ, കാസിം ,മുഹമ്മദ് ഇസ്ലാം ,അലി ബുഖാരി ,മുഹമ്മദ് സാലിഹ് , ഹുസൈൻ, മന്നാൻ ഷക്കീബ് , മുഹമ്മദ് അൻവർ ,മുഹമ്മദ് റിയാസ്, ബർക്കത് അബ്ദുൽ ഗഫൂർ , അലിക്കുട്ടി, ഹംസ , നിസാം ,മുഹമ്മദ് അൻസിഫ് ,സുഹൈൽ അഹമ്മദ്, ഷബീർ അലി തുടങ്ങിവയവർ  വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി

b3

Check Also

IMG_1819

ധാർമിക വിദ്യാഭ്യാസം അനിവാര്യം:ആട്ടീരി തങ്ങൾ

  ജിദ്ദ: കേവല ഭൗതിക വിദ്യാഭാസത്തിനപ്പുറം ധാർമിക മൂല്യങ്ങൾ ഉയർത്തി പിടിച്ചുള്ള വിദ്യാഭ്യാസത്തിന് പ്രമുഖ്യം നൽകണമെന്നും, അത് മാത്രമാണ് സമൂഹത്തിന്റെ …

Leave a Reply