Home / Saudi Arabia Local News / പ്രവാസിസാഹോദര്യത്തിന്റെ നേർകാഴ്ചയായി  നവയുഗംസാംസ്കാരികവേദി കുടുംബസംഗമം.

പ്രവാസിസാഹോദര്യത്തിന്റെ നേർകാഴ്ചയായി  നവയുഗംസാംസ്കാരികവേദി കുടുംബസംഗമം.

a-7

 

ദമ്മാം:  നവയുഗം സാംസ്കാരികവേദി കുടുംബവേദിയുടെയും,വനിതാവേദിയുടെയും, ബാലവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ഉമ്മൽ ഷെയ്ഖിൽ വെച്ച് സംഘടിപ്പിയ്ക്കപ്പെട്ടകുടുംബസംഗമം – 2016, കിഴക്കൻ പ്രവിശ്യയിലെ പ്രവാസി കൂട്ടായ്‍മയുടെയും, സാഹോദര്യത്തിന്റെയും, സ്നേഹത്തിന്റെയുംഊഷ്മളത നിറഞ്ഞ സംഗമവേദിയായി.

 

നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി കുടുംബവേദി കൺവീനർ ദാസൻ രാഘവന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ,നവയുഗം കേന്ദ്രരക്ഷാധികാരി ഉണ്ണി പൂച്ചെടിയൽ കുടുംബസംഗമം ഉത്‌ഘാടനം ചെയ്തു. നവയുഗം കേന്ദ്രഭാരവാഹികളായ സാജൻകണിയാപുരം, ലീന ഉണ്ണികൃഷ്ണൻ, ഷാജി മതിലകം, ഹുസ്സൈൻകുന്നിക്കോട്, എന്നിവർ സംസാരിച്ചു.  വനിതാവേദി കൺവീനർപ്രതിഭപ്രിജി സ്വാഗതവും, ബാലവേദി കൺവീനർ ബിജു വർക്കിനന്ദിയും പറഞ്ഞു.

 

കിഴക്കൻ പ്രവിശ്യയിലെ പ്രവാസി കുടുംബങ്ങളുടെ  ഈ സംഗമത്തിൽ, കുട്ടികളുടെയും, മുതിർന്നവരുടെയും വ്യത്യസ്തങ്ങളായവിവിധ  കലാ, കായിക, വിനോദ, മത്സരപരിപാടികൾ ഉൾപ്പെട്ടിരുന്നു. വിവിധ മത്സരങ്ങളിൽ  സുമി ശ്രിലാല്, മിനി ഷാജി (നടത്ത മത്സരം) അജയ് ഷാജി, ജിജു  (ഓട്ട മത്സരം,സീനിയർ),അഭിനവ് മണിക്കുട്ടന്, ധിരജ് ശ്രിലാല് (ഓട്ട മത്സരം,ജൂനിയർ), നന്ദ കിഷൊർ, അഭിരാമി (ഓട്ട മത്സരം,സബ്-ജൂനിയർ), അഭിരാമി മണിക്കുട്ടൻ(മ്യൂസിക്ക്ചെയർ), ധന്യ സുമെഷ്, ജയശ്രി ഹരിദാസ് (ബലുണ്മത്സരം,സീനിയർ), ഹിലാല് മഹമുദ് (ബലുണ് മത്സരം,ജൂനിയർ), ലുലു,അനന്തുകൃഷ്ണ (സ്വീറ്റ്പിക്ക് മത്സരം,സബ്-ജൂനിയർ) എന്നിവർവിജയികളായി.

കുട്ടികൾക്കായി നടന്ന ക്വിസ് മത്സരത്തിൽ ഗൌരി രാമദാസ്,ആൻമരിയ റോയ്  എന്നിവർ  യഥാക്രമം ഒന്നും രണ്ടും സ്ഥാനംകരസ്ഥമാക്കി. വിജയികൾക്ക് ദമ്മാമിലെ സഹാറ ഡിപ്പാർട്ട്മെന്റ് സ്റ്റോർ സമ്മാനങ്ങൾ സ്പോൺസർ ചെയ്തു. വിവിധ കലാപരിപാടികളും, ആഘോഷങ്ങളും, സദ്യയും കുടുംബസംഗമത്തിന്റെ ഭാഗമായി നടന്നു.

 

വിവിധ പരിപാടികൾക്ക് പ്രിജി കൊല്ലം, അരുണ് ചാത്തന്നൂർ,അരുൺ നൂറനാട്, ശ്രികുമാർ വെള്ളല്ലൂർ, റെജി സാമുവൽ, അടൂർഷാജി, കെ.എൽ. ഉണ്ണികൃഷ്ണൻ, മണിക്കുട്ടൻ,  അഷറഫ് തലശ്ശേരി,രാജേഷ്, മോഹനൻ, ശ്രീലാൽ, റോയ് വർഗ്ഗീസ്, ഷിബു കുമാർ, മുനീർ ഖാൻ, ലീന ഷാജി, ഇ.എസ്.റഹിം, ഉണ്ണി ഓച്ചിറ, സുജറോയ്, ഉഷ ഉണ്ണി  എന്നിവർ നേതൃത്വം നൽകി.

Check Also

മാപ്പിളപ്പാട്ട് ആലാപന മത്സരം 2017

ജിദ്ദ’ തനതായ മാപ്പിളപ്പാട്ടിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി, കേരളാ മാപ്പിളാ കലാ അക്കാദമിയും, ജിദ്ധ പൗരാവലിയും സംയുക്തമായി സംഘടിപ്പിക്കുന്ന “ബാങ്കീശം” …

Leave a Reply