Home / Lead News / ദുബൈയില്‍ തീപിടുത്തത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

ദുബൈയില്‍ തീപിടുത്തത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

uae-fire-1
തീപിടുത്തത്തില്‍ മരിച്ച ഹുസൈനും നിസാമുദ്ദീനും

 

ദുബൈയില്‍ തീപിടുത്തത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

ദുബൈ: ദുബൈയില്‍ ഫുജൈറക്ക് അടുത്ത് കല്‍ബയില്‍ ഫര്‍ണിച്ചര്‍ ഗോഡൗണിന് തീപിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. മലപ്പുറം കുറുകത്താണി സ്വദേശി ഹുസൈന്‍ (52), വളാഞ്ചേരി സ്വദേശി മണി എന്ന നിസാമുദ്ദീന്‍ (40 ), തലക്കടത്തൂര്‍ സ്വദേശി ഷിഹാബ് (25) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 8.15നായിരുന്നു തീപ്പിടുത്തം.
കല്‍ബ വ്യവസായ മേഖലയിലെ അല്‍ വഹ്ദ ഫര്‍ണിച്ചര്‍ ഗോഡൗണില്‍ തീ ഇവര്‍ താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് പടര്‍ന്നതാണ് അപടകത്തിന് വഴിയൊരുക്കിയത്. അവധി ദിനമായതിനാല്‍ അപകടം നടക്കുമ്പോള്‍ എല്ലാവരും ഉറക്കത്തിലായിരുന്നു.
മൃതദേഹങ്ങള്‍ കല്‍ബയിലെ ആശുപത്രിയിലെ സൂക്ഷിച്ചിരിക്കുകയാണ്. ഗോഡൗണില്‍ മലയാളികള്‍ മാത്രമാണുണ്ടായിരുന്നത്. സംഭവ സ്ഥലത്തു നിന്ന് മൂന്ന് മൃതദേഹങ്ങളും കണ്ടെടുത്തു. 13 പേരാണു അപകട സമയത്ത് ഗോഡൗണില്‍ ഉണ്ടായിരുന്നത്. 10 പേര്‍ ഓടി രക്ഷപെടുകയായിരുന്നു.

Check Also

sims

സൗദിയിൽ സിം കാർഡുകൾ സ്വന്തമാക്കുന്നതിനു നിയന്ത്രണം

ജിദ്ദ:(www.gccmalayali.com) സ്വദേശികൾക്കും വിദേശികൾക്കും സിം കാർഡുകൾ സ്വന്തമാക്കുന്നതിനു സൗദി ടെലികോം അധികൃതർ നിയന്ത്രണം ഏർപ്പെടുത്തി. വിദേശികൾക്ക് ഒരു ഇഖാമ നംബരിൽ …

Leave a Reply