Home / Lead News / ആശ്രിത വിസയിലുള്ളവർക്കുള്ള ഫീസ്:ഔദ്യോഗിക സ്ഥിരീകരണമായി

ആശ്രിത വിസയിലുള്ളവർക്കുള്ള ഫീസ്:ഔദ്യോഗിക സ്ഥിരീകരണമായി

ജിദ്ദ :(www.gccmalayali.com) ആശ്രിത വിസയിലുള്ളവർക്കുള്ള ഫീസ് ജൂലൈ മുതൽ നടപ്പാക്കാനുള്ള ഔദ്യോഗിക സ്ഥിരീകരണം വന്നതായി സൗദിയിലെ പ്രമുഖ ദിന പത്രം ‘ഉക്കാള്’ റിപ്പോർട്ട് ചെയ്തു .

ഇത് പ്രകാരം ജൂലൈ മുതൽ ഓരോ വിദേശിയുടെയും ആശ്രിതനായിട്ടുള്ള വ്യക്തിക്ക് ഇഖാമ പുതുക്കാനോ പുതിയ ഇഖാമ ഇഷ്യു ചെയ്യാനോ മാസം 100 റിയാൽ എന്ന തോതിൽ വർഷത്തിന് 1200 റിയാൽ ഫീസ് തുടക്കത്തിൽ തന്നെ ഒന്നിച്ച് നൽകണം . ഇത് 2018 മുതൽ 2400 റിയാലും 2019 മുതൽ 3600 റിയാലും 2020 ൽ 4800 റിയാലുമാകും . ഓരോ വ്യക്തിക്കും ഫീസ് നൽകേണ്ടതിനാൽ ഇത് വിദേശികളെ സാരമായി ബാധിക്കും .

അതേ സമയം ആശ്രിത വിസയിലുള്ളവർക്ക് ബാധകമാക്കിയ ലെവി ഭാര്യക്കും 18 വയസ്സിനു താഴെയുള്ള കുട്ടികൾക്കും ബാധകമാകില്ല എന്ന അഭ്യൂഹങ്ങളും നിലവിലുണ്ട് . എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും ഇത് വരെ വന്നിട്ടില്ല .

Check Also

IMG_9798

മഴ:ദമാമിനടുത്ത്‌ ട്രെയിൻ മറിഞ്ഞു

ദമാം:(www.gccmalayali.com)റിയാദില്‍ നിന്നും ദമ്മാമിലേക്ക് വന്ന ട്രെയിന്‍ അപകടത്തില്‍ പെട്ട് 18 പേര്‍ക്ക് പരിക്കേറ്റു. 193 യാത്രക്കാരും 6 ജോലിക്കാരും അപകടത്തില്‍ …

Leave a Reply