Home / Latest News / മദീന മസ്ജിദുന്നബവി സ്ഫോടനത്തിന്റെ സൂത്രധാരൻ റിയാദിൽ കൊല്ലപ്പെട്ടു

മദീന മസ്ജിദുന്നബവി സ്ഫോടനത്തിന്റെ സൂത്രധാരൻ റിയാദിൽ കൊല്ലപ്പെട്ടു

attackറിയാദ് :(www.gccmalayali.com) കഴിഞ്ഞ ദിവസം റിയാദിൽ നടന്ന വെടി വെപ്പിൽ കൊല്ലപ്പെട്ട രണ്ടു ഭീകരവാദികളിൽ ഒരാൾ കഴിഞ്ഞ വർഷത്തെ മസ്ജിദുന്നബവിക്ക് സമീപത്തും ജിദ്ദയിലും അബഹയിലും നടന്ന ചാവേർ ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നുവെന്ന് റിപ്പോർട്ട്. ബെൽറ്റ് ബോംബ് വിദഗ്ധനായ സൗദി പൗരൻ ‘ത്വായിഉ സാലിം അൽ സയാരി’ ഐ.എസ് ഭീകരിൽ പരിചയ സമ്പന്നനായ സ്ഫോടന വിദഗ്ധനായിരുന്നു .

റിയാദിൽ ഇന്നലെ സുരക്ഷാ സൈനികരുമായുള്ള വെടി വെപ്പിലാണു രണ്ട് ഐസ് ഭീകരർ കൊല്ലപ്പെട്ടത്.അൽ സയാരിയെ കൂടാതെ ഭീകര സംഘത്തിൽ പെട്ട  ത്വലാൽ സംറാൻ എന്ന സൗദി പൗരനും കൊല്ലപ്പെട്ടു. വെടി വെപ്പിൽ ഒരു സുരക്ഷാ സൈനികനു പരിക്കേറ്റിട്ടുമുണ്ട്.

ഇന്നലെ രാവിലെ റിയാദിലെ യാസ്മീൻ ഡിസ്റ്റ്രിക്കിൽ ഭീകരരുടെ താവളം സുരക്ഷാ സേന വളയുകയായിരുന്നു. ഭീകരരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ സൈനികർക്ക് നേരെ വെടിയുതിർത്ത് പോലീസ് കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സുരക്ഷാ സേന വെടി വെക്കാൻ നിർബന്ധിതരാകുകയായിരുന്നു.

Check Also

IMG_1086

ഉംറ വിസ ഇനി മുതൽ ശവ്വാൽ 15 വരെ അനുവദിക്കും

ജിദ്ദ:(www.gccmalayali.com)വിഷൻ 2030 പദ്ധതി പ്രകാരം വിദേശ തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കുന്നതിനായി ഇനി മുതൽ ശവ്വാൽ 15 വരെ ഉമ്ര വിസകൾ …

Leave a Reply