Home / Lead News / ഇന്ത്യയിൽ നിന്ന് ഈ വർഷം 1,70,025 ഹാജിമാർ

ഇന്ത്യയിൽ നിന്ന് ഈ വർഷം 1,70,025 ഹാജിമാർ

ജിദ്ദ :(www.gccmalayali.com)സൗദിയും ഇന്ത്യയും തമ്മിൽ ഇന്ന് ഹജ്ജ് കരാറിൽ ഒപ്പു വെച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 34,005 പേർക്ക് ഈ വർഷം ഹജ്ജ്‌ ചെയ്യാൻ അവസരം ലഭിക്കും.

സൗദി ഹജ്ജ് മന്ത്രി ഡോ:മുഹമ്മദ്‌ സാലിഹ്‌ ബിൻ താഹിർ ബന്ദനും ഇന്ത്യൻ ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിയും തമ്മിൽ ജിദ്ദയിൽ  വെച്ചാണു കരാറിൽ ഒപ്പു വെച്ചത്.

34,005 പേർക്ക് അധിക ക്വാട്ട ലഭിച്ചതോടെ ഈ വർഷത്തെ ഹജ്ജിന് 1,70,025 പേർക്ക്കാണു ഹജ്ജ്‌ ചെയ്യാൻ അവസരം ലഭിക്കുക.1,36020 പേർക്കായിരുന്നു കഴിഞ്ഞ വർഷം അവസരം ലഭിച്ചിരുന്നത്‌

മന്ത്രിക്കു പുറമെ ഇന്ത്യൻ അമ്പാസഡർ അഹ്മദ് ജാവേദ്, ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ നൂർ റഹ്മാൻ ശൈഖ്, ഹജ്ജ് കോൺസൽ മുഹമ്മദ് ശാഹിദ് ആലം എന്നിവരും ഇന്ത്യൻ സംഘത്തെ പ്രതിനിധീകരിച്ചു.

Check Also

IMG_9798

മഴ:ദമാമിനടുത്ത്‌ ട്രെയിൻ മറിഞ്ഞു

ദമാം:(www.gccmalayali.com)റിയാദില്‍ നിന്നും ദമ്മാമിലേക്ക് വന്ന ട്രെയിന്‍ അപകടത്തില്‍ പെട്ട് 18 പേര്‍ക്ക് പരിക്കേറ്റു. 193 യാത്രക്കാരും 6 ജോലിക്കാരും അപകടത്തില്‍ …

Leave a Reply